പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ് ; കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിന്മേല്‍ നടപടി

പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ് ; കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിന്മേല്‍ നടപടി
പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിന്മേലാണ് കോടതി നോട്ടീസ് അയച്ചത്. മധുര മേലൂര്‍ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ധനുഷ് തന്റെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് കതിരേശന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി കോടതിയെ തള്ളുകയും തുടര്‍ന്ന് കതിരേശന്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശന്‍ പരാതിയില്‍ ആരോപിക്കുന്നത്. തന്റെ പിതാവ് കസ്തുരിരാജനാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് സമര്‍പ്പിച്ചത്. ഈ രേഖകളുടെ ആധികാരികത കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നേ ഹര്‍ജി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയെന്നാരോപിച്ചായിരുന്നു കതിരേശന്‍ അപ്പീല്‍ നല്‍കിയത്.

Other News in this category



4malayalees Recommends