Indian

ഡല്‍ഹിയില്‍ കെട്ടിടത്തിന് തീ പിടിച്ച് 27 പേര്‍ മരിച്ച സംഭവം ; കെട്ടിടത്തിന് എന്‍ഒസി ഇല്ല ; ഉടമ ഒളിവില്‍
ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ്. മനീഷ് ലക്രയെന്നയാളാണ് കെട്ടിടത്തിന്റെ ഉടമ. കെട്ടിടത്തിന് എന്‍ഒസി ഉണ്ടായിരുന്നില്ല. ഉടമയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ ഉടന്‍ പിടികൂടുമെന്നും ഡിസിപി സമീര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. തീപിടുത്തത്തില്‍ ഇതുവരെ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യയുണ്ടെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഞങ്ങള്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായം തേടും. ഇന്നലെ വൈകിട്ട് മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന

More »

'പേരക്കുട്ടിയെ തരണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം' : മകനും മരുമകള്‍ക്കുമെതിരെ വിചിത്ര നടപടിയുമായി ദമ്പതികള്‍ കോടതിയില്‍
മകന്റെ കുഞ്ഞിനെ കാണാന്‍ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ് ഹരിദ്വാറിലെ ഒരു ദമ്പതികള്‍. പേരക്കുട്ടിയെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടിയെ വേണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ മകനും മരുമകളും ചേര്‍ന്ന് 5 കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ഇവരുടെ ആവശ്യം. മകന് യുഎസില്‍ പഠനത്തിനായും വീട് പണിക്കായും സമ്പാദ്യം

More »

ആസാനി ചുഴലിക്കാറ്റിന് പിന്നാലെ ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ തിരമാലയില്‍ ' സ്വര്‍ണ രഥം ' ഒഴുകിയെത്തി
ആസാനി ചുഴലിക്കാറ്റിന് പിന്നാലെ ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ തിരമാലയിലൊഴുകിയെത്തിയത് 'സ്വര്‍ണ രഥം'. സുന്നപ്പള്ളി ഹാര്‍ബറിലാണ് ചുഴലിക്കാറ്റിന് പിന്നാലെ രഥം തീരത്തടിഞ്ഞത്. തിരമാലയിലൊഴുകി നടക്കുകയായിരുന്ന രഥം പ്രദേശവാസികള്‍ വടം ഉപയോഗിച്ചാണ് തീരത്തടുപ്പിച്ചത്. മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ളതാവാം രഥമെന്നും സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം

More »

80 ലക്ഷം മുടക്കി നിര്‍മ്മിച്ച ഫ്‌ളോട്ടിങ് പാലം ഉത്ഘാടനത്തിന് പിറ്റേന്ന് തകര്‍ന്നു
രണ്ടുദിവസം മുന്‍പ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത ഫ്‌ളോട്ടിങ് പാലം തകര്‍ന്നു. മല്‍പേ ബീച്ചിലെ ഫ്‌ളോട്ടിങ് പാലമാണ് തകര്‍ന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് തുറന്നുകൊടുത്ത പാലമാണ് ശക്തമായ മഴയിലും തിരയിലുംപെട്ട് ഞായറാഴ്ച വൈകീട്ടോടെ തകര്‍ന്നത്. ശനിയാഴ്ചയാണ് പാലം ഉദ്ഘാടനം ചെയ്തത്. തിരമാല ശക്തമായതിനാല്‍ ഞായറാഴ്ച ഉച്ചയോടെ പാലത്തിലേക്ക് സഞ്ചാരികളെ

More »

സഹോദരിമാരുടെ വിവാഹം ഒരുമിച്ച്, പവര്‍കട്ട് ചതിച്ചു, വരന്മാര്‍ മാല ചാര്‍ത്തിയ വധുക്കള്‍ മാറിപ്പോയി
മധ്യപ്രദേശില്‍ സഹോദരിമാരുടെ വിവാഹങ്ങള്‍ക്കിടെ ഉണ്ടായ പവര്‍കട്ട് മൂലം വരന്മാര്‍ മാല ചാര്‍ത്തിയ വധുക്കള്‍ മാറിപ്പോയി. ഉജ്ജയിനില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അസ്ലാന ഗ്രാമത്തിലാണ് സംഭവം. മുഹൂര്‍ത്ത സമയത്തെ പവര്‍കട്ട് കാരണമുണ്ടായ ഇരുട്ടില്‍ വരന്‍മാര്‍ തെറ്റായി പെണ്‍കുട്ടികള്‍ക്ക് വരണമാല്യം ചാര്‍ത്തുകയായിരുന്നു. വധുക്കളെ വീട്ടിലേക്ക് കൊണ്ടുപോയപ്പോളാണ് പറ്റിയ

More »

വരന്റെ കൈയ്യില്‍ നിന്ന് വരണമാല്യം പിടിച്ചുപറിച്ച് വധുവിന് ചാര്‍ത്തി മുന്‍ കാമുകന്‍; സിന്ദൂരവും ചാര്‍ത്തി ; വേദിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍
മുന്‍കാമുകിയുടെ വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരന്റെ കയ്യിലുണ്ടായിരുന്ന വരണമാല്യം ബലമായി പിടിച്ചുപറിച്ച് വധുവിന് ചാര്‍ത്തി യുവാവ്. പിന്നാലെ യുവതിയെ പിടിച്ചുനിര്‍ത്തി ബലമായി തന്നെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. ബിഹാറിലെ ജയമലയിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. അമന്‍ എന്ന യുവാവാണ് വിവാഹവേദിയിലെത്തി കാമുകിയുടെ കഴുത്തില്‍ വരണമാല്യം ബലമായി

More »

സ്‌നേഹം നടിച്ച് ക്ഷേത്രത്തിലേയ്ക്ക് കൂട്ടി; യാത്രാ മധ്യേ ഭര്‍ത്താവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കാമുകനൊപ്പം ജീവിക്കാന്‍ നവവധുവിന്റെ ക്രൂരത
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധുവും ഇവരുടെ കാമുകനും ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍. സിദ്ധിപ്പേട്ട് സ്വദേശി കെ ചന്ദ്രശേഖര്‍ ആണ് കൊല്ലപ്പെട്ടത്. നവവധു ശ്യാമള(19), കാമുകന്‍ ശിവകുമാര്‍(20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാര്‍ഗവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ 28നാണ് ചന്ദ്രശേഖര്‍

More »

ഉച്ചഭാഷിണി വിവാദം കര്‍ണാടകയിലും; ബാങ്ക് വിളിക്കിടെ ഹനുമാന്‍ ചാലിസ ആലപിച്ച് ശ്രീരാമസേന
മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയിലും പള്ളികളിലെ ഉച്ചഭാഷിണികള്‍ വിവാദമാകുകയാണ്. ഇന്ന് പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഒരു സംഘം ശ്രീ റാം സേന പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ആലപിച്ച് പ്രതിഷേധിച്ചു. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുലര്‍ച്ചെ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ബാങ്ക് വിളിയുടെ സമയത്ത് ഹനുമാന്‍

More »

രാജ്യത്തെ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട് ; സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍
രാജ്യത്തെ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.  18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം സ്ത്രീകള്‍ 15 വയസ് മുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പഠന

More »

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍