Indian

വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പ്രെട്രോളൊഴിച്ചു ; പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു
വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പ്രെട്രോളൊഴിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു. പൂനെയിലെ മുളമുത നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കൈലാഷ് ശ്മശാനത്തില്‍ ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ചിത പെട്ടെന്ന് ദഹിക്കാനായി ശ്മശാനത്തിലുണ്ടായിരുന്ന ഒരാള്‍ എരിയുന്ന ചിതയിലേക്ക് പെട്രോള്‍ ഒഴിയ്ക്കുകയായിരുന്നു. ഇയാളുള്‍പ്പടെ അടുത്ത് നിന്ന പതിനൊന്നോളം പേരിലേക്ക് തീ കയറിപ്പിടിച്ചു. സാരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന ദീപക് കാംബ്ലെ എന്നയാളുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കിടെയാണ് സംഭവം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാന ജീവനക്കാരുമായി എണ്‍പതോളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം

More »

പഠിക്കാനായി പാകിസ്ഥാനിലേക്ക്, തിരികെ എത്തുന്നത് തീവ്രവാദിയായി, 17 കശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
പാകിസ്ഥാനില്‍ എത്തുന്ന കശ്മീരി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഐഎസ്‌ഐ പുതിയ പ്രവര്‍ത്തനരീതി നടപ്പാക്കുന്നതായി കണ്ടെത്തി സുരക്ഷാ ഏജന്‍സികള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപരി പഠനത്തിനും മറ്റുമായി പാകിസ്ഥാനിലെത്തിയ 17 കശ്മീരി യുവാക്കള്‍ തീവ്രവാദികളായി തിരികെ എത്തിയ 17 യുവാക്കള്‍ സൈന്യവുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായി

More »

ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡല്‍ഹി പോലീസ്
ആറു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച നാല്പതുകാരനെ വെടിവച്ചു വീഴ്ത്തി ഡല്‍ഹി പോലീസ്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടുകയായിരുന്നു. സമയ്പുര്‍ ബദ്‌ലി മേഖലയിലാണ് സംഭവം. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പീഡനക്കേസിലെ പ്രതി ജഹാംഗിര്‍പുരി സ്വദേശി ചിനു ആണ് അറസ്റ്റിലായത്. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ പരാതിയിന്മേലാണ് ചിനു എന്ന

More »

വൈദ്യുതി ക്ഷാമം; ഇതും നെഹ്‌റുവിന്റെ കുറ്റമാണോ? കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്തെ വൈദ്യുതി ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതില്‍ കേന്ദ്രം ആരെയാണ് പഴിചാരാന്‍ പോകുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇതും നെഹ്‌റുവിന്റെ കുറ്റമാണോയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു.  കല്‍ക്കരി, റെയില്‍വേ, ഊര്‍ജ എന്നീ മന്ത്രാലയങ്ങളുടെ കഴിവില്ലായ്മയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും

More »

ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ 56കാരന്‍ അറസ്റ്റില്‍
ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ 56കാരന്‍ അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറാണ് പിടിയിലായത്. ഇയാളില്‍നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറുകയായിരന്നു മുഹമ്മദ് സഫര്‍. ഡല്‍ഹിയില്‍ കൂലിത്തൊഴിലാളിയായ

More »

ജോലിക്ക് കയറിയ ആദ്യ ദിവസം നഴ്‌സ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗത്തിനിരയായെന്ന് കുടുംബം
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍  നഴ്‌സിങ് ഹോമിന്റെ മതിലില്‍ നഴ്‌സിനെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥാപനത്തില്‍ നഴ്‌സായി ജോലിക്ക് കയറിയ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  യുവതി ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെയാണ് സംഭവം നടന്നത്.  യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം പരാതി നല്‍കി. സംഭവത്തില്‍

More »

15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, മൃതദേഹത്തോടും ക്രൂരത കാട്ടി ; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ കുറ്റവാളികളായ സുല്‍ത്താന്‍ ബില്‍, ചോട്ടുലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ആണ്  കേസിനു ആസ്പദമായ സംഭവം.2021

More »

പരാതി നല്‍കാനെത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ബിഹാറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സഹാര്‍സ ജില്ലയിലെ നൗഹട്ട പൊലിസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് പൊലീസുകാരന്‍ മസാജ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. നൗഹട്ട പൊലീസ് സ്റ്റേഷനിലെ ദര്‍ഹാര്‍

More »

മദ്യപിച്ച വരന്‍ വിവാഹത്തിന് സമയത്ത് എത്തിയില്ല, വധു മറ്റൊരാളെ വിവാഹം കഴിച്ചു
മദ്യപിച്ചെത്തിയ വരന്‍ കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാല്‍ വധുവിന്റെ പിതാവ് തന്റെ മകളെ ബന്ധുവിന് വിവാഹം കഴിച്ചു കൊടുത്തു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിക്ക് വിവാഹ ചടങ്ങിന് സമയം നിശ്ചയിച്ചിരുന്നെങ്കിലും വരന്‍ എത്താന്‍ വൈകിയതോടെയാണ് വധുവിനെ മറ്റൊരാള്‍ക്ക്

More »

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി

കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ

ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു: തിരച്ചിലില്‍ കണ്ടത് മുതല ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം

അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിര്‍ന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍