പരാതി നല്‍കാനെത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ബിഹാറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സഹാര്‍സ ജില്ലയിലെ നൗഹട്ട പൊലിസ് സ്റ്റേഷനിലാണ് സംഭവം.

പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് പൊലീസുകാരന്‍ മസാജ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

നൗഹട്ട പൊലീസ് സ്റ്റേഷനിലെ ദര്‍ഹാര്‍ ഔട്ട്‌പോസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശിഭൂഷണ്‍ സിന്‍ഹയെയാണ് സസപെന്‍ഡ് ചെയ്തത്. പൊലീസുകാരന്‍ ഷര്‍ട്ട് ധരിക്കാതെ ഇരുന്ന് സ്ത്രീയെ കൊണ്ട് പുറത്ത് മസാജ് ചെയ്യിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്

Other News in this category



4malayalees Recommends