15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, മൃതദേഹത്തോടും ക്രൂരത കാട്ടി ; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, മൃതദേഹത്തോടും ക്രൂരത കാട്ടി ; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ കുറ്റവാളികളായ സുല്‍ത്താന്‍ ബില്‍, ചോട്ടുലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ആണ് കേസിനു ആസ്പദമായ സംഭവം.2021 ഡിസംബര്‍ 23 ന് ബുണ്ടി ബസോലിയിലെ കലകുന്‍വ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് 15 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു.

ബുണ്ടി എസ്പി ജയ് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിലാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളും മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതികള്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തിരുന്നു.

രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച്ച കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണ നടക്കുകയാണ്. രണ്ട് പ്രതികളും 1,20,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കുറ്റകൃത്യം നടന്ന് 126 ദിവസങ്ങള്‍ക്കുള്ളിലാണ് കോടതി ശിക്ഷവിധിച്ചത്.

Other News in this category



4malayalees Recommends