ജോലിക്ക് കയറിയ ആദ്യ ദിവസം നഴ്‌സ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗത്തിനിരയായെന്ന് കുടുംബം

ജോലിക്ക് കയറിയ ആദ്യ ദിവസം നഴ്‌സ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗത്തിനിരയായെന്ന് കുടുംബം
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നഴ്‌സിങ് ഹോമിന്റെ മതിലില്‍ നഴ്‌സിനെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥാപനത്തില്‍ നഴ്‌സായി ജോലിക്ക് കയറിയ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെയാണ് സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം പരാതി നല്‍കി. സംഭവത്തില്‍ മൂന്ന് പേരെ പ്രതികളാക്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ഉന്നാവ് ന്യൂ ജീവന്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും , പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

Other News in this category



4malayalees Recommends