ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ 56കാരന്‍ അറസ്റ്റില്‍

ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ 56കാരന്‍ അറസ്റ്റില്‍
ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ 56കാരന്‍ അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറാണ് പിടിയിലായത്. ഇയാളില്‍നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറുകയായിരന്നു മുഹമ്മദ് സഫര്‍.

ഡല്‍ഹിയില്‍ കൂലിത്തൊഴിലാളിയായ മുഹമ്മദ് സഫര്‍ അയല്‍ക്കാരിയായ 40 കാരിയുമായി മൂന്നു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. കുട്ടികളില്ലാത്തതിനാല്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണമെന്ന് കാമുകി ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

മുഹമ്മദ് സഫറിന്റെ മകള്‍ക്ക് നാല് മക്കളാണുള്ളത്. നാലാമത്തെ കുഞ്ഞ് ജനച്ചതിന് പിന്നാലെ കുട്ടികളില്‍ ഒരാളെ തനിക്ക് തരുമോയെന്ന് മകളോട് സഫര്‍ ചോദിച്ചിരുന്നു. എന്നാല്‍ മകളും മരുമകനും സഫറിന്റെ ആവശ്യം നിരാകരിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ പ്രതി തീരുമാനിച്ചത്.

Other News in this category



4malayalees Recommends