വൈദ്യുതി ക്ഷാമം; ഇതും നെഹ്‌റുവിന്റെ കുറ്റമാണോ? കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വൈദ്യുതി ക്ഷാമം; ഇതും നെഹ്‌റുവിന്റെ കുറ്റമാണോ? കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്തെ വൈദ്യുതി ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതില്‍ കേന്ദ്രം ആരെയാണ് പഴിചാരാന്‍ പോകുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇതും നെഹ്‌റുവിന്റെ കുറ്റമാണോയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു.

കല്‍ക്കരി, റെയില്‍വേ, ഊര്‍ജ എന്നീ മന്ത്രാലയങ്ങളുടെ കഴിവില്ലായ്മയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും വിമര്‍ശിച്ചു.

അതേസമയം, രാജ്യത്തെ കല്‍ക്കരി പ്രതിസന്ധി ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ് വിലയിരുത്തി. ദില്ലി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥിതി വിലയിരുത്തിയത്. ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ കല്‍ക്കരി വരും ദിവസങ്ങളില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

താപവൈദ്യുത നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് കൂടുതല്‍ കല്‍ക്കരിയെത്തും.

Other News in this category



4malayalees Recommends