ആരും പട്ടിണി കിടക്കരുത്, ഒരു മാസം ഭിക്ഷാടനത്തിലൂടെ കിട്ടിയ ഒരു ലക്ഷം രൂപ അന്നദാനം നടത്താന്‍ സംഭാവന ചെയ്ത് 80 കാരി

ആരും പട്ടിണി കിടക്കരുത്, ഒരു മാസം ഭിക്ഷാടനത്തിലൂടെ കിട്ടിയ ഒരു ലക്ഷം രൂപ അന്നദാനം നടത്താന്‍ സംഭാവന ചെയ്ത് 80 കാരി
കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തില്‍ ഭിക്ഷ തേടുന്ന 80 കാരി ഭക്തരെ ഞെട്ടിച്ചിരിക്കുകയാണ്. രാജരാജേശ്വരി ക്ഷേത്രത്തിന് സംഭാവന നല്‍കിയിരിക്കുന്നത് ഒരുലക്ഷം രൂപ.

ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കിലെ ഗംഗോളിക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തില്‍ നിന്നുള്ള അശ്വതമ്മയുടെ ഭര്‍ത്താവ് 18 വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിവിധ ക്ഷേത്രങ്ങളില്‍ ഭിക്ഷാടനം നടത്തിയാണ് അശ്വതമ്മ ജീവിച്ചിരുന്നത്. ഭിക്ഷ യാചിച്ച് കിട്ടുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രമാണ് ഈ എണ്‍പതുകാരി തന്റെ ചെലവുകള്‍ക്കായി ഉപയോഗിച്ച് പോന്നിരുന്നത്. ബാക്കി പണം ബാങ്കില്‍ നിക്ഷേപിക്കുകയും അതില്‍ നിന്നും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുകയും ചെയ്തു.

രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ഒരു മാസം കൊണ്ട് അവര്‍ ഭിക്ഷാടനത്തിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു. ആ പണം അവര്‍ ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കുകയായിരുന്നു. വെള്ളിയാഴ്ച അന്നദാനം നടത്തുന്നതിനായി ആ തുക ക്ഷേത്രം ട്രസ്റ്റികളെ ഏല്‍പ്പിക്കുകയും ചെയ്തു. തനിക്ക് സമൂഹത്തില്‍ നിന്നുമാണ് പണം ലഭിക്കുന്നത്. ആ പണം തിരികെ ജനങ്ങള്‍ക്ക് തന്നെ നല്‍കുകയാണ്. ആരും പട്ടിണി കിടക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് അശ്വതമ്മ പറയുന്നത്.

ഒരു അയ്യപ്പ ഭക്തയായ അവര്‍ ശബരിമല ക്ഷേത്രത്തിലും കര്‍ണാടകയിലെ മറ്റ് ക്ഷേത്രങ്ങളിലും അന്നദാനം നടത്തിയിരുന്നു.

Other News in this category



4malayalees Recommends