Indian

മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണം ; അല്ലെങ്കില്‍ രാജ്യം വിടട്ടെയെന്ന് ബിജെപി എംഎല്‍എ
മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന ആവശ്യവുമായി ബീഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരന്മാരായി തുടരാമെന്നാണ് അഭിപ്രായം. രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്റെ പ്രസ്താവക്ക് മറുപടിയായിട്ടായിരുന്നു ബിജെപി എംഎല്‍എയുടെ പരാമര്‍ശം. '1947 ല്‍ രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും അവര്‍ക്ക് മറ്റൊരിടം ലഭിക്കുകയുമുണ്ടായി. അവര്‍ നിര്‍ബന്ധമായും അങ്ങോട്ടേക്ക് പോകട്ടെ. ഇവിടെ തുടരുകയാണെങ്കില്‍ അവരുടെ വോട്ടവകാശം എടുത്ത് കളയണം. രണ്ടാം പൗരന്മാരായി മുസ്ലീമിന് ഇവിടെ ജീവിക്കാം.' ഹരിശങ്കര്‍ താക്കൂര്‍ എംഎല്‍എ പറഞ്ഞു.  ഇന്ത്യയെ ഒരു ഇസ്ലാമിക് രാജ്യമാക്കുകയെന്ന ഐഎസ്‌ഐ

More »

ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു ; മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച ശേഷം ഉപ്പ് വിതറി കുഴിച്ചുമൂടി
ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്.ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. തുടര്‍ന്നു

More »

ഏക മകളെ തനിക്ക് നഷ്ടപ്പെട്ടു, അവളുടെ പേര് അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുക വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തരുത്, മരിച്ച നടന്‍ സുശാന്തിന്റെ മുന്‍ മാനേജരുടെ കുടുംബം
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് കുടുംബം. ദിഷയുടെ മരണത്തില്‍ ബിജെപി നേതാവ് നാരായണ്‍ റാണെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഏക മകളെ

More »

അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍
അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. വലത് കണ്‍പോളയിലുണ്ടായ വീക്കവും അസ്വസ്ഥതയുമായാണ് 32കാരിയായ അമേരിക്കന്‍ യുവതി ഡല്‍ഹി വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കണ്‍പോളകള്‍ക്കടിയില്‍ എന്തോ അനങ്ങുന്നതായി തോന്നിയ യുവതി അമേരിക്കയിലെ ആശുപത്രിയില്‍

More »

ഇതേ ജഡ്ജിയാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്, ഇതിന്മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടോ ? ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്ത കന്നഡ നടന്‍ അറസ്റ്റില്‍
ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്തതിന് നടനെ അറസ്റ്റ് ചെയ്തു. കന്നഡ സിനിമാ നടന്‍ ചേതന്‍ അഹിംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിജാബ് വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗം കൃഷ്ണ എസ്. ദീക്ഷിതിനെതിരെയായിരുന്നു ട്വീറ്റ്. 2020 ജൂണില്‍, ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍

More »

അപൂര്‍വ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരന് ചികിത്സാ സഹായമായി 31 ലക്ഷം നല്‍കി ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍
അപൂര്‍വ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരന്‍ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോണ്‍ മാരോ ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യം. ഇതില്‍ 31 ലക്ഷമാണ് രാഹുല്‍ സംഭാവനയായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്

More »

രാജ്യത്ത് അടുത്ത ഘട്ട കോവിഡ് വ്യാപനം എട്ട് മാസങ്ങള്‍ക്കുള്ളില്‍ ; മുന്നറിയിപ്പ്
രാജ്യത്ത് അടുത്ത ഘട്ട കോവിഡ് വ്യാപനം എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധാഭിപ്രായം. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ BA.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരംഗം ഈ വകഭേദം മൂലമായിരിക്കില്ല. ഐഎംഎ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാനായ ഡോ രാജീവ് ജയദേവനാണ് എഎന്‍ഐയോട്

More »

കുഞ്ഞു സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടച്ച നാണയങ്ങളുമായി സ്‌കൂട്ടര്‍ വാങ്ങാനെത്തി യുവാവ്
നാണയങ്ങളുമായി സ്വന്തം സ്‌കൂട്ടറെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി യുവാവ്. ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങളുമായി ഷോറൂമിലെത്തിയാണ് ഇരുചക്രവാഹനമെന്ന സ്വപ്നം ഈ യുവാവ് സാക്ഷാത്കരിച്ചിരിക്കുന്നത്. ആസാമിലെ സ്‌റ്റേഷനറി ജീവനക്കാരനാണ് തന്റെ കുഞ്ഞു സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വന്തം വാഹനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. യൂട്യൂബര്‍ ഹിരക് ജി ദാസ് എന്നയാളാണ് സംഭവം

More »

പഞ്ചാബ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; യുപിയില്‍ മൂന്നാംഘട്ടം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ 23 ജില്ലകളിലെ 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് വരെയാണ് നടക്കുക. 1304 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളതച്. ഇവരില്‍ 93 പേര്‍ വനിതകളാണ്. ഭരണതുടര്‍ച്ച തേടി കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ ആംആദ്മി പാര്‍ട്ടിയും ശക്തമായി

More »

ബൈക്ക് യാത്രികരായ രണ്ട് പേരെ സ്‌പോര്‍ട്‌സ് കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവം ; മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച 17 കാരനെ വിചാരണ ചെയ്യണമെന്ന് ആവശ്യം

ബൈക്ക് യാത്രികരായ രണ്ട് പേരെ സ്‌പോര്‍ട്‌സ് കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 വയസ്സുകാരനെ പ്രായപൂര്‍ത്തിയായ നിലയില്‍ വിചാരണ ചെയ്യണമെന്ന് പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. കല്യാണി നഗര്‍ ഏരിയയില്‍ ഇരുചക്രവാഹനത്തില്‍ പോയ ദമ്പതികളുടെ മേല്‍ പോര്‍ഷെ ഇടിച്ച

എഎപി വിദേശ രാജ്യങ്ങളില്‍ നിന്ന് ചട്ടംലംഘിച്ച് 7.08 കോടി സംഭാവന സ്വീകരിച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി ഇ ഡി

വിദേശ രാജ്യങ്ങളില്‍ നിന്ന് ചട്ടംലംഘിച്ച് എഎപി 7.08 കോടി രൂപ സംഭാവന സ്വീകരിച്ചെന്ന ഇ ഡി. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇ ഡി റിപ്പോര്‍ട്ട് നല്‍കി. 2014 -2022 കാലയളവില്‍ പണം നല്‍കിയ പലരുടെയും പാസ്‌പോര്‍ട്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, മൊബൈല്‍

അശ്രദ്ധയെന്ന പേരില്‍ കുറ്റപ്പെടുത്തലും പരിഹാസവും ; ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണ കുഞ്ഞിനെ അയല്‍ക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും അമ്മ സമ്മര്‍ദ്ദത്തില്‍, ഒടുവില്‍ ജീവനൊടുക്കി

ചെന്നൈയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാര്‍ട്‌മെന്റിന്റെ നാലാം

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര ; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുത്തു

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര. നോര്‍ത്ത് ബെംഗളൂരു മേല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിക്കുന്നയാളുടെ മടിയില്‍ ഒരു ഭാഗത്തേക്കായാണ് യുവതി ഇരിക്കുന്നത്. കൈകൊണ്ട് കഴുത്തിലായി

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് എട്ടു തവണ വോട്ടു ചെയ്യുന്ന വീഡിയോ ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; കേസെടുത്ത് യുപി പൊലീസ്

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് നിരവധി തവണ വോട്ടു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.