Indian

ഓപ്പറേഷന്‍ ഗംഗ: യുക്രെയ്‌നില്‍ നിന്നും രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തി
യുക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.സംഘത്തില്‍ 29 മലയാളികളാണ് ഉള്ളത്. തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ കേരളത്തിലേക്ക് അയക്കും. 14 വിദ്യാര്‍ത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  

More »

പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാനായില്ല ; കൊലപ്പെടുത്താന്‍ ചാവേറായി 45 കാരന്‍ ; ഭാര്യ വീട്ടിലെത്തി യുവതിയെ കെട്ടിപ്പിടിച്ച ശേഷം പൊട്ടിത്തെറിച്ചു
പിണങ്ങിപ്പോയ ഭാര്യയെ കൊലപ്പെടുത്താന്‍ ചാവേറായി യുവാവ്. ഗുജറാത്ത് സ്വദേശിയായ 45കാരനായ ലാല പാഗി എന്നയാളാണ് ഭാര്യ ശാരദയെ കൊലപ്പെടുത്താന്‍ നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ചെത്തി ഭാര്യയെ കെട്ടിപ്പിടിച്ചു പൊട്ടിത്തെറിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാള്‍ യുവതിയെ കെട്ടിപ്പിടിച്ച് പൊട്ടിത്തെറിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ്

More »

യുക്രെയ്‌നില്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പുരോഗമിയ്ക്കുന്നു. ആദ്യസംഘം ഉച്ചയോടെ ഇന്ത്യയില്‍ എത്തും ; സംഘത്തില്‍ 17 മലയാളികളും
യുക്രെയ്‌നില്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പുരോഗമിയ്ക്കുന്നു. ആദ്യസംഘം ഉച്ചയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്. യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെടും. ഡല്‍ഹിയില്‍ നിന്നും 7.30 ഓടെ

More »

ബാലറ്റ് പെട്ടികള്‍ നിരീക്ഷിക്കാനായി മുളകൊണ്ട് വാച്ച് ടവറുകള്‍ നിര്‍മ്മിച്ച് കാവലിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ; ഒഡിഷയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായതോടെ സ്‌ട്രോങ് റൂം സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തകര്‍
ഒഡിഷയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായതോടെ ബാലറ്റ് പെട്ടി നിരീക്ഷിക്കാന്‍ പുതിയ നീക്കവുമായി ബി.ജെ.പി. ബാലറ്റ് പെട്ടികള്‍ നിരീക്ഷിക്കാനായി മുളകൊണ്ട് വാച്ച് ടവറുകള്‍ നിര്‍മ്മിച്ച് കാവലിരിക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍. ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബി.ജെ.ഡി) കൃത്രിമം കാണിക്കുമെന്ന ഭയത്തിലാണ് ടവര്‍ നിര്‍മ്മിച്ച് ഉയരത്തില്‍ ഇരുന്നുള്ള

More »

മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണം ; അല്ലെങ്കില്‍ രാജ്യം വിടട്ടെയെന്ന് ബിജെപി എംഎല്‍എ
മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന ആവശ്യവുമായി ബീഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരന്മാരായി തുടരാമെന്നാണ് അഭിപ്രായം. രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്റെ പ്രസ്താവക്ക്

More »

ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു ; മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച ശേഷം ഉപ്പ് വിതറി കുഴിച്ചുമൂടി
ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ബീഹാറില്‍ മുസ്ലീം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു. സമസ്തിപുര്‍ ജില്ലയിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി പ്രവര്‍ത്തകനായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്.ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു. തുടര്‍ന്നു

More »

ഏക മകളെ തനിക്ക് നഷ്ടപ്പെട്ടു, അവളുടെ പേര് അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുക വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തരുത്, മരിച്ച നടന്‍ സുശാന്തിന്റെ മുന്‍ മാനേജരുടെ കുടുംബം
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് കുടുംബം. ദിഷയുടെ മരണത്തില്‍ ബിജെപി നേതാവ് നാരായണ്‍ റാണെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ഏക മകളെ

More »

അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍
അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. വലത് കണ്‍പോളയിലുണ്ടായ വീക്കവും അസ്വസ്ഥതയുമായാണ് 32കാരിയായ അമേരിക്കന്‍ യുവതി ഡല്‍ഹി വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കണ്‍പോളകള്‍ക്കടിയില്‍ എന്തോ അനങ്ങുന്നതായി തോന്നിയ യുവതി അമേരിക്കയിലെ ആശുപത്രിയില്‍

More »

ഇതേ ജഡ്ജിയാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്, ഇതിന്മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടോ ? ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്ത കന്നഡ നടന്‍ അറസ്റ്റില്‍
ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്തതിന് നടനെ അറസ്റ്റ് ചെയ്തു. കന്നഡ സിനിമാ നടന്‍ ചേതന്‍ അഹിംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിജാബ് വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗം കൃഷ്ണ എസ്. ദീക്ഷിതിനെതിരെയായിരുന്നു ട്വീറ്റ്. 2020 ജൂണില്‍, ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍

More »

ഇന്‍സ്റ്റയില്‍ ലൈവില്‍ വന്ന് അമിത വേഗതയില്‍ കാറോടിച്ചു; ഓവര്‍ടേക്കിങ്ങിനിടെ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഗുജറാത്തിലെ കച്ചില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവാക്കള്‍ സഞ്ചരിച്ച മാരുതി സുസുക്കി ബ്രെസ്സയാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. അമിത

'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് മത രാഷ്ട്രീയം മാത്രം ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' എന്ന് പറഞ്ഞിട്ടില്ലെന്നുള്ള മോദിയുടെ വാദത്തെ വിമര്‍ശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് ഇതാണെന്നും ലോകത്തിന്

'ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ വാരാണാസിയിലും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 300 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. ഇനി 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും

കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങളിങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വാരണാസിയില്‍ നിന്ന് ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയില്‍ പറയുന്നു. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

കുര്‍ക്കുറേ സ്‌നാക്‌സ് കാരണം വേര്‍പിരിഞ്ഞ ദമ്പതികളുടെ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചയാകുന്നത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര സ്വദേശിനിയായ യുവതിയാണ് കുര്‍ക്കുറേയുടെ പേരില്‍ വിവാഹ മോചനത്തിനായി പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് കുര്‍ക്കുറേ

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ പി നദ്ദ

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയിലാണ് ന്യായീകരണം. മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ