യുക്രെയ്‌നില്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പുരോഗമിയ്ക്കുന്നു. ആദ്യസംഘം ഉച്ചയോടെ ഇന്ത്യയില്‍ എത്തും ; സംഘത്തില്‍ 17 മലയാളികളും

യുക്രെയ്‌നില്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പുരോഗമിയ്ക്കുന്നു. ആദ്യസംഘം ഉച്ചയോടെ ഇന്ത്യയില്‍ എത്തും ; സംഘത്തില്‍ 17 മലയാളികളും
യുക്രെയ്‌നില്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പുരോഗമിയ്ക്കുന്നു. ആദ്യസംഘം ഉച്ചയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്.

യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെടും. ഡല്‍ഹിയില്‍ നിന്നും 7.30 ഓടെ റുമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു.11.30 യോടെ റുമാനിയയില്‍ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് തിരിക്കും.

കൂടാതെ ഡല്‍ഹിയില്‍ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടും. ഹംഗറിയില്‍ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങള്‍. വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതേസമയം രക്ഷാദൗത്യങ്ങള്‍ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും.സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. യുക്രെയ്ന്‍ സാഹചര്യങ്ങളെ യോഗം വിലയിരുത്തും. കൂടുതല്‍ പേരെ യുക്രെയ്‌നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള സമിതി യോഗം ചേരും.

Other News in this category



4malayalees Recommends