പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാനായില്ല ; കൊലപ്പെടുത്താന്‍ ചാവേറായി 45 കാരന്‍ ; ഭാര്യ വീട്ടിലെത്തി യുവതിയെ കെട്ടിപ്പിടിച്ച ശേഷം പൊട്ടിത്തെറിച്ചു

പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാനായില്ല ; കൊലപ്പെടുത്താന്‍ ചാവേറായി 45 കാരന്‍ ; ഭാര്യ വീട്ടിലെത്തി യുവതിയെ കെട്ടിപ്പിടിച്ച ശേഷം പൊട്ടിത്തെറിച്ചു
പിണങ്ങിപ്പോയ ഭാര്യയെ കൊലപ്പെടുത്താന്‍ ചാവേറായി യുവാവ്. ഗുജറാത്ത് സ്വദേശിയായ 45കാരനായ ലാല പാഗി എന്നയാളാണ് ഭാര്യ ശാരദയെ കൊലപ്പെടുത്താന്‍ നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ചെത്തി ഭാര്യയെ കെട്ടിപ്പിടിച്ചു പൊട്ടിത്തെറിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാള്‍ യുവതിയെ കെട്ടിപ്പിടിച്ച് പൊട്ടിത്തെറിച്ചത്.

ഇയാള്‍ക്ക് എങ്ങനെയാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ലഭിച്ചതെന്നും ബോംബ് നിര്‍മ്മിച്ച് എങ്ങനെയാണ് ശരീരത്തില്‍ ഘടിപ്പിക്കാന്‍ വൈദഗ്ധ്യം ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

45 ദിവസം മുമ്പാണ് ഭര്‍ത്താവിനോട് പിണങ്ങി ശാരദ മേഘ്‌രാജ് ടൗണിലെ പിതാവിന്റെ അടുത്തെത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവ് ലാല പാഗി പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകില്ലെന്നും ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും ശാരദ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ശാരദയുടെ വീട്ടില്‍ ഭര്‍ത്താവ് എത്തിയത്.

ഇയാള്‍ ശരീരത്തില്‍ സ്‌ഫോടനത്തിനായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഘടിപ്പിച്ചിരുന്നു. ശാരദ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ അയാള്‍ അവരെ കെട്ടിപ്പിടിച്ചു. ഉടന്‍ തന്നെ സ്‌ഫോടനമുണ്ടാകുകയും തല്‍ക്ഷണം ശാരദ കൊല്ലപ്പെടുകയും ചെയ്തു. ഭര്‍ത്താവ് ലാല പാഗിയും ഉടന്‍ മരിച്ചു. സ്‌ഫോടനം പ്രദേശത്ത് പ്രകമ്പനമുണ്ടാക്കുകയും ദൂരേക്ക് പോലും ശബ്ദം കേള്‍ക്കുകയും ചെയ്തു.

Other News in this category



4malayalees Recommends