Indian
തന്റെ ഫാമില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്ക് നേരെ വെടിവെച്ച് ബീഹാര്‍ ടൂറിസം മന്ത്രിയും ബിജെപി നേതാവുമായ നാരായണന്‍ പ്രസാദിന്റെ മകന്‍ ബബ്‌ളു. വെടിവെപ്പില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ബീഹാറിലെ ചമ്പാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. തന്റെ ഫാമില്‍ ക്രിക്കറ്റ് കളിക്കാതെ പോകാന്‍ ഇയാള്‍ ആദ്യം കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പ്രകോപിതനായ ബബ്‌ളു കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ മന്ത്രിയുടെ വീട് വളയുകയും വാഹനം നശിപ്പിക്കുകയും ബബ്‌ളുവിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചതിന് ശേഷമാണ് മകന്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് നാരായണ്‍ പ്രസാദിന്റെ
ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് അമിത് ഷായുടെ പ്രതികരണം. ഗുഡ് ഗവേണന്‍സ് ഇന്‍ഡക്‌സ് എന്ന പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ
പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്ത് വെച്ചാണ് ഇരയുടെ പിതാവ് പ്രതിയെ വെടിവെച്ചു വീഴ്ത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കേസില്‍ പിടിയിലായ യുവാവിനെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ഇക്കഴിഞ്ഞ ദിവസം വിചാരണയ്ക്കായി കോടതിയിലെത്തിയ
ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ചോക്കലേറ്റ് നിര്‍മാതാക്കളായ നെസ്‌ലെ. സമൂഹമാധ്യമങ്ങളില്‍ കവറിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി. ജഗന്നാഥന്‍, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് കവറിലുണ്ടായിരുന്നത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ട്വിറ്ററിലടക്കം കമ്പനിക്ക് നേരെ രൂക്ഷ വിമര്‍ശനം.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത മാസ്‌ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഇമര്‍തി ദേവി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെയെത്തുന്നവര്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ മാസ്‌ക് വിതരണം ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇമാര്‍തി ദേവി കാറില്‍ എത്തിയത്. ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് കണ്ട പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയായേക്കുമെന്ന് റിപ്പോര്‍ട്ട്. യുപി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കുമെന്ന്' മാധ്യമങ്ങളോട് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ
വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍ട്രുത്തിലാണ് സംഭവം. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ വരനെയാണ് എംഎസ്‌സിക്കാരിയായ വധു ഉപേക്ഷിച്ചത്. ശേഷം പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസമുള്ള ബന്ധുവിനെ വിവാഹം ചെയ്യുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സഹോദരനും പൊലീസ് പിടിയില്‍. മുംബൈയിലാണ് സംഭവം. രണ്ട് വര്‍ഷമായി പിതാവും സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വിവരം സ്‌കൂളിലെ അധ്യാപികയോടും പ്രിന്‍സിപ്പലിനോടും പറഞ്ഞതോടെയാണ്
ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭാര്യ. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സമഭാവം ഉണ്ടായത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ആണ് വസുന്ധര ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. തിരുപ്പതിയില്‍