മാസ്‌ക് ധരിക്കാതെ വന്ന ബിജെപി നേതാവിന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത മാസ്‌ക് ; വലിച്ചെറിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത്

മാസ്‌ക് ധരിക്കാതെ വന്ന ബിജെപി നേതാവിന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത മാസ്‌ക് ; വലിച്ചെറിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത്
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത മാസ്‌ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഇമര്‍തി ദേവി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം.

മാസ്‌ക് ധരിക്കാതെയെത്തുന്നവര്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ മാസ്‌ക് വിതരണം ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇമാര്‍തി ദേവി കാറില്‍ എത്തിയത്. ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് കണ്ട പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഇവര്‍ക്ക് മാസ്‌ക് നല്‍കി.

മാസ്‌ക് വാങ്ങിയ ഇവര്‍ പിന്നീട് അത് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെറുകിട വ്യവസായ കോര്‍പ്പറേഷന്റെ ചെയര്‍പേഴ്‌സണായി അടുത്തിടെയാണ് ഇവര്‍ നിയമിതയായത്.

2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന 21 എംഎല്‍എമാരില്‍ ഇമര്‍തി ദേവിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.



Other News in this category



4malayalees Recommends