Kerala

പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തു ; യുവതി റിമാന്‍ഡില്‍
പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസിനെ (45) റിമാന്‍ഡില്‍. കളമശേരിയില്‍ കുസാറ്റ് ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് ജീന. തിരുവല്ല തിരുമൂലപുരം തടത്തില്‍ ഡേവിഡ് ജോസഫാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്‌നി, സംഗീത, അഗസ്റ്റിന്‍ എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണെന്നും ഇവര് ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഡേവിഡില്‍നിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കല്‍നിന്നു ഓരോ ലക്ഷം രൂപയും

More »

പിതാവിന്റെ വിയോഗം താങ്ങാനാവാതെ മകന്‍ ജീവനൊടുക്കി
പിതാവിന്റെ വിയോഗം താങ്ങാനാവാതെ മകന്‍ ജീവനൊടുക്കി. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനത്തില്‍ കെ.നെല്ലൈകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 70 വയസായിരുന്നു. അച്ഛന്റെ വിയോഗമറിഞ്ഞ് വീട്ടിലേയ്ക്ക് പോയ 36കാരനായ മകന്‍ എന്‍ വിനുകുമാര്‍ മടങ്ങി എത്തിയില്ല. ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സരോജ

More »

ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാപിഴവെന്ന് ആരോപണം
കണ്ണൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. തലശേരി ജനറല്‍ ആശുപത്രിക്കെതിരെ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്. കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ സുല്‍ത്താന്‍

More »

എനിക്കാരെയും ഭയമില്ല, എന്നെയും ആരും ഭയക്കേണ്ടതില്ല; വിലക്കില്ലെന്ന് ശശി തരൂര്‍
കോഴിക്കോട് തന്നെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. കോഴിക്കോട്ടെ സെമിനാറിന് യൂത്ത് കോണ്‍ഗ്രസിന് പകരം മറ്റു സംഘാടകരുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെപറ്റി അവരോട് ചോദിക്കണം. എനിക്കാരെയും ഭയമില്ല, എന്നെയും ആരും ഭയക്കേണ്ടതില്ല. തനിക്ക് വിലക്കില്ലെന്നും മലബാറിലെ പരിപാടികള്‍ക്ക്

More »

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസ് ; യുവതിയെ മയക്കി കടത്തികൊണ്ടുപോകാന്‍ ശ്രമം നടന്നതായി സംശയം ; മയക്കുമരുന്നു നല്‍കിയെന്ന യുവതിയുടെ സംശയത്തില്‍ അന്വേഷണം
കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ യുവതിയെ മയക്കി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണര്‍. മയക്ക് മരുന്ന് നല്‍കിയെന്ന് യുവതിയുടെ പരാതി. സുഹൃത്തായ ഡോളി വിളിച്ചിട്ടാണ് ഹോട്ടലില്‍ പോയതെന്നും ഹോട്ടലില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയമുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.കേസില്‍ നാല് പ്രതികളെ

More »

ഡിയര്‍ ഹീറോസ്... ഇന്ത്യന്‍ സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച് തിരുവനന്തപുരം സ്വദേശികള്‍ ; മറുപടി നല്‍കി സൈന്യം
സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച് കത്തയച്ച് തിരുവനന്തപുരം സ്വദേശികളായ യുവതിയും യുവാവും. രാഹുല്‍ കാര്‍ത്തിക എന്നിവരാണ് ഇന്ത്യന്‍ സൈന്യത്തെ ക്ഷണിച്ച് കത്തയച്ചത്. രാജ്യത്തിനു വേണ്ടി പോരാടുന്ന സൈന്യത്തിന് നന്ദി പറഞ്ഞുകൊണ്ട് കല്ല്യാണ കുറിയോടൊപ്പം കത്തുകൂടി ചേര്‍ത്താണ് അയച്ചത്. വിവാഹിതരാകാന്‍ പോകുന്ന രാഹുല്‍ കാര്‍ത്തിക എഴുതിയ കത്ത് സൈന്യത്തെ ഡിയര്‍ ഹീറോസ് എന്ന് അഭിസംബോധന

More »

പ്രധാനാധ്യാപികയുടെ ആത്മഹത്യ; സ്ഥാനക്കയറ്റം റദ്ദാക്കാനുളള അപേക്ഷ നിരസിച്ചത് മൂലമെന്ന് കുടുംബം
കോട്ടയം വൈക്കത്ത് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക മാളിയേക്കല്‍ പുത്തന്‍തറ കെ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ ശ്രീജയെ(48) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോലിഭാരം താങ്ങാന്‍ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ അപേക്ഷ

More »

യൂത്ത് കോണ്‍ഗ്രസ് സംവാദ പരിപാടിയില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിന് കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം ; വിശദീകരണവുമായി കെ സുധാകരന്‍
യൂത്ത് കോണ്‍ഗ്രസ് സംവാദ  പരിപാടിയില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിന് കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് കോണ്‍ഗ്രസ് എന്നത്  സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസ്സിനെ

More »

'കേസ് കെട്ടിച്ചമച്ചത്, കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ല'; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശബ്ദ സന്ദേശമയച്ച് പീഡനക്കേസില്‍ പിടിയിലായ സിഐ സുനു
തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സിഐ സുനു താന്‍ നിരപരാതിയാണെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശബ്ദ സന്ദേശമയച്ചു. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്നുമാണ് സുനു ശബ്ദ സന്ദേശത്തില്‍ പറയുന്നത്. താന്‍ നിരപരാധിയാണ്. കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നു.കുടുംബമടക്കം

More »

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍

തൃശ്ശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

ഇന്നലെ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച