Kerala

'കാവ്യ കളിച്ചത് രണ്ട് സ്ത്രീകളുടെ ജീവിതത്തില്‍'; സഹതാപം തോന്നില്ലെന്ന് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച സംഭവം വ്യക്തമായി അറിയാവുന്ന ആളാണ് ദിലീപിന്റെ ഭാര്യയായ കാവ്യമാധവനെന്ന് നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഭവത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇതൊക്കെ നടക്കുമെന്നും ആരാണ് നടത്തുന്നതെന്നും കാവ്യക്ക് വ്യക്തമായിട്ട് അറിയാമെന്ന് ഭാഗ്യലക്ഷ്മി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍, 'ഒരിക്കല്‍ എനിക്കും വരെ ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു കാവ്യ. ഒരുപാട് സ്‌നേഹത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ രണ്ട് സ്ത്രീകളുടെ ജീവിതത്തിലാണ് കാവ്യ കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അപമാനിക്കാനും ഒരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കാനും ഒരു പെണ്ണ് കാരണമായി. അതുകൊണ്ട് ഇനി ആ പെണ്‍കുട്ടിയോട്

More »

വിശ്വസനീയമായ മറുപടി നല്‍കാന്‍ മെഹ്നാസിന് സാധിക്കുന്നില്ല, സഹോദരനെ തന്നെ അവസാന നിമിഷമാണ് വിളിക്കുന്നത്, നിര്‍ബന്ധം മൂലം പരാതിയില്ലെന്ന് സഹോദരനു പറയേണ്ടിവന്നു ; റിഫയുടെ അഭിഭാഷകന്‍
ദുബായില്‍ മരിച്ച മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഇനിയുമേറെ ദുരൂഹത നീങ്ങാനുണ്ടെന്ന് റിഫയുടെ അഭിഭാഷകന്‍ അഡ്വ. പി റഫ്താസ്. മരണത്തിന് പിന്നാലെ ദുബായിയിലെ താമസസ്ഥലത്ത് പൊലീസ് എത്തിയിരുന്നു. സഹോദരനും അടുത്ത കുടുംബവും അടുത്തുണ്ടായിരുന്നിട്ടും വൈകിയാണ് മെഹ്നാസ് ഇവരെ അറിയിച്ചത്. കഴുത്തിലെ പാട് പൊലീസ് ചൂണ്ടിക്കാണിച്ചപ്പോള്‍ പരാതിയില്ലെന്ന് പറയാന്‍ റിഫയുടെ സഹോദരനെ

More »

ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും ഉള്‍പ്പെടെ നോട്ടീസ് നല്‍കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. കെ എസ് യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി

More »

ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവതി; കടന്നല്‍ കുത്തേറ്റ് താഴേക്ക് ചാടി
കായംകുളത്ത് ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസുകാരിയായ തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയ യുവതി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോകുകയായിരുന്നു.പിന്നീട് വീട്ടില്‍

More »

നടിയുമായി വ്യക്തി വിരോധമില്ല , രണ്ടു കേസിലും ഒരു അറിവുമില്ലെന്ന് കാവ്യ മാധവന്‍ ; മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന നിലപാടില്‍ അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്ക് പങ്കില്ലെന്ന് നടി കാവ്യാ മാധവന്‍. ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചത്. പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും

More »

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്; പത്തു പേരുടെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി, മൂന്ന് പേരെ വെറുതെ വിട്ടു
കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്തു പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് ജീവപര്യന്തം. കേസില്‍ മൂന്ന് പേരെ വെറുതെ വിട്ടു. 13 പ്രതികളാണ് എന്‍.ഐ.എ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

More »

മകന്‍ മരിച്ചതറിഞ്ഞ് ഡ്രൈവര്‍ നാട്ടില്‍ പോയി; ലോറിയുമായി 70കാരന്‍ ക്ലീനര്‍ 20 ദിവസമായി പെരുവഴിയില്‍
നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ മകന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്കു പോയി, ക്ലീനര്‍ 20 ദിവസമായി പെരുവഴിയില്‍. ആന്ധ്രപ്രദേശില്‍ നിന്നും ഇരിട്ടിയിലേക്ക് സിമന്റും ആയി എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയാണ് സുമസ്സുകളുടെ കാരുണ്യത്തില്‍ കഴിയുന്നത്. ഇരിട്ടിയില്‍ ഗോഡൗണില്‍ സിമന്റ് ഇറക്കി മടങ്ങുമ്പോള്‍ ആണു തമിഴ്‌നാട് സ്വദേശിയായ

More »

കൃഷിയിടത്തിലൂടെ ഓഫ്‌റോഡ് റൈഡ് നടത്തി; സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല, നടന്‍ ജോജു ജോര്‍ജിന് എതിരെ കേസെടുക്കണമെന്ന് കെഎസ്‌യു
തേയിലത്തോട്ടത്തിലൂടെ നടന്‍ ജോജു ജോര്‍ജ് നടത്തിയ ഓഫ് റോഡ് ജീപ്പ് റൈഡിന് എതിരെ കെഎസ്‌യുവിന്റെ പരാതി. നടന്‍ ജോജു ജോര്‍ജിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്കു പരാതി നല്‍കി. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആണ് പരാതി കൈമാറിയിരിക്കുന്നത്.

More »

മരിച്ചയുടന്‍ ലൈവ് , മൂന്നാം ദിവസം മടങ്ങിയ ശേഷം ഇതുവരെ കുഞ്ഞിനെ കാണാന്‍ പോലും റിഫയുടെ ഭര്‍ത്താവ് ശ്രമിച്ചിട്ടില്ല, റിഫ മെഹ്നുവിന്റെ മരണത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്ന് അഭിഭാഷകന്‍
റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പി റഫ്താസ്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു

More »

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന

പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു ; പിന്നാലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

ബംഗളൂരുവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍ സ്വദേശിയായ ഹര്‍ഷിത ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഹര്‍ഷിതയെ വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇട്ട

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറില്‍ രക്തക്കറ, പെണ്‍കുട്ടിയുടേതെന്ന് പൊലീസ്, കാര്‍ കസ്റ്റഡിയില്‍

പന്തീരാങ്കാവിലെ സ്ത്രീധന പീഡനക്കേസില്‍ പുതിയ കണ്ടെത്തലുകള്‍. കേസിലെ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് രാഹുലിന്റെ കാറില്‍ പൊലീസ് രക്തക്കറ കണ്ടെത്തി. രക്തക്കറ പെണ്‍കുട്ടിയുടേതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കാര്‍ പൊലീസ് കസ്റ്റഡ!ിയിലെടുത്തു. ഫോറന്‍സിക് സംഘം കാറില്‍ പരിശോധന നടത്തി

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് പിടിയില്‍

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡില്‍ തടഞ്ഞുനിര്‍ത്തി