Kerala

ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല ബാക്ടീരിയ ; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ആണ് ഇത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോഴും അവയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള എല്ലാവര്‍ക്കും സമാനമായ

More »

ബാങ്കുവിളി; വാദ്യമേളങ്ങള്‍ നിശ്ചലമാക്കി സപ്താഹ ഘോഷയാത്ര, പള്ളിയിലേയ്ക്ക് നോക്കി തൊഴുകൈയ്യോടെ ഭക്തര്‍ ; മത സൗഹാര്‍ദ്ദത്തിന്റെ ദൃശ്യങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്ന്
പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോള്‍ ഉയര്‍ന്നു കേട്ട വാദ്യമേളങ്ങള്‍ നിശ്ചലമാക്കി തൊഴുകൈയ്യോടെ നടന്നുനീങ്ങുന്ന ഭക്തരുടെ സപ്താഹ ഘോഷയാത്രയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്. പള്ളിയില്‍നിന്ന്

More »

കോണ്‍ഗ്രസ് അംഗത്വം പുതുക്കി കെ വി തോമസ്, തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധത്തിനല്ല വികസന രാഷ്ടീയത്തിനാണ് പ്രധാന്യം
പാര്‍ട്ടിയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അംഗത്വം പുതുക്കി കെ വി തോമസ്. സഹപ്രവര്‍ത്തകനായ അജിത് അമീര്‍ ബാവ മുഖേനയാണ് കെ വി തോമസ് അംഗത്വം പുതുക്കിയത്. തിരഞ്ഞെടുപ്പില്‍ പ്രാധാന്യം വികസന രാഷ്ട്രീയത്തിനാണ്. വ്യക്ഥിബന്ധത്തിനല്ല പ്രാധാന്യം നല്‍കുന്നതെന്ന് കെ വി തെമസ് പറഞ്ഞു. തനിക്കെതിരെ കെ വി തോമസ് ഒന്നും പറയില്ലെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ്

More »

ഗള്‍ഫിലേക്ക് നഴ്‌സിങ് റിക്രൂട്ടിങ് തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്ക്, വിവാദ പ്രസംഗവുമായി ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവുമായി ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്ന് ദുര്‍ഗാദാസ് പറഞ്ഞു. തീവ്ര ക്രിസ്ത്യന്‍ സംഘടനായ 'കാസ'

More »

ദുബായിലെ നീക്കങ്ങള്‍ ദുരൂഹം ; ഫോറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമായി വരുത്തിതീര്‍ത്തെന്ന് പരാതി ; റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നു
വ്‌ലോഗറും ആല്‍ബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്‌റഫ് ആര്‍ഡിഒക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കി. ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച

More »

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു
മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിച്ചത്.

More »

താരസംഘടനയില്‍ നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്ന അവസ്ഥയാണ്, പറഞ്ഞാല്‍ അച്ചടക്ക നടപടിയുണ്ടാകും ; 'അമ്മ'യ്‌ക്കെതിരെ രേവതി
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെ നടി രേവതി രംഗത്ത്. താരസംഘടനയില്‍ നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്നാണ് അവസ്ഥയെന്ന് രേവതി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. 'താരസംഘടനയില്‍ ഞാനിപ്പോഴും അംഗമാണ്. ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കു'മെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ല്യുസിസി

More »

സോളാര്‍ പീഡനക്കേസിലെ അന്വേഷണ നടപടികളുടെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍ ; ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയില്‍ തെളിവെടുപ്പ്
സോളാര്‍ പീഡനക്കേസിലെ അന്വേഷണ നടപടികളുടെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയില്‍ തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്. ആറ് എഫ്‌ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍

More »

ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ… ബന്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ റേപ്പ് ആണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും..? അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍. പ്രമുഖ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് പരാതിക്കാരിയെ രാഹുല്‍ ഈശ്വര്‍ അധിക്ഷേപിച്ചത്. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഈശ്വര്‍

More »

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തു കാണില്ലെങ്കില്‍ ചുമതല ആര്‍ക്കും കൈമാറാത്തത് എന്ത് ; ചോദ്യങ്ങളുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും

കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര

കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിനഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടേയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

അനിലയുടെ മരണം കൊലപാതകം ; തര്‍ക്കത്തിന് പിന്നാലെ ജീവനെടുത്തു ; പിന്നാലെ സുഹൃത്ത് ആത്മഹത്യ ചെയ്തു

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തു. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇന്നലെയാണ് പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി

മൂന്ന് മണിക്കൂര്‍ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാല്‍ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്‍ കൈ എടുത്ത കൊച്ചി മേയര്‍ അനില്‍കുമാറിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്ക്