താരസംഘടനയില്‍ നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്ന അവസ്ഥയാണ്, പറഞ്ഞാല്‍ അച്ചടക്ക നടപടിയുണ്ടാകും ; 'അമ്മ'യ്‌ക്കെതിരെ രേവതി

താരസംഘടനയില്‍ നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്ന അവസ്ഥയാണ്, പറഞ്ഞാല്‍ അച്ചടക്ക നടപടിയുണ്ടാകും ; 'അമ്മ'യ്‌ക്കെതിരെ രേവതി
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെ നടി രേവതി രംഗത്ത്. താരസംഘടനയില്‍ നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്നാണ് അവസ്ഥയെന്ന് രേവതി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

'താരസംഘടനയില്‍ ഞാനിപ്പോഴും അംഗമാണ്. ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കു'മെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ല്യുസിസി ആവശ്യപ്പെടുന്നത്. ഇതില്‍ ഒരു മാറ്റവുമില്ല. റിപ്പോര്‍ട്ടില്‍ സ്വകാര്യമായ പല പരാമര്‍ശങ്ങളുമുണ്ടാവാം. ഒരു സ്റ്റഡി മറ്റീരിയല്‍ എന്ന രീതിയില്‍ വേണം പുറത്തുവിടാന്‍. അപ്പോഴേ എന്താണ് പ്രശ്‌നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ എന്നും രേവതി ചര്‍ച്ചയിക്കിടെ പറഞ്ഞു.

തനിക്ക് പൊളിറ്റിക്കലായി ചിന്തിക്കാനറിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതടക്കമുള്ള കാര്യങ്ങളുടെ പിന്നില്‍ എന്താണെന്ന് അറിയില്ല. സിനിമ പോലൊരു മേഖലയില്‍ ഇതുപോലൊരു പഠനം സര്‍ക്കാര്‍ കൊണ്ടുവന്നത് ഒരു നാഴികക്കല്ലാണ്. ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അതിന് എന്തിനാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാവുന്നതെന്ന് മനസിലാവുന്നില്ലെന്നും രേവതി പ്രതികരിച്ചു.

Other News in this category



4malayalees Recommends