ദുബായിലെ നീക്കങ്ങള്‍ ദുരൂഹം ; ഫോറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമായി വരുത്തിതീര്‍ത്തെന്ന് പരാതി ; റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നു

ദുബായിലെ നീക്കങ്ങള്‍ ദുരൂഹം ; ഫോറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമായി വരുത്തിതീര്‍ത്തെന്ന് പരാതി ;  റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നു
വ്‌ലോഗറും ആല്‍ബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്‌റഫ് ആര്‍ഡിഒക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കി.

ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്. എന്നാല്‍, ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ദുബായില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ കുടുംബത്തിന്റെ പരാതി.

Other News in this category



4malayalees Recommends