ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി

ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു: ഹരീഷ് പേരടി
മൂന്ന് മണിക്കൂര്‍ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാല്‍ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്‍ കൈ എടുത്ത കൊച്ചി മേയര്‍ അനില്‍കുമാറിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി.

ഫേസ് ബുക്ക് പോസ്റ്റ്

മൂന്ന് മണിക്കൂര്‍ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാല്‍ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട്,മരണപ്പെട്ടുപോയ ആ കുഞ്ഞോമനയെ..നി ഈ നഗരത്തിന്റെ കുട്ടിയാണെന്നും നിന്നെ കഴിഞ്ഞേ ഞങ്ങള്‍ക്ക് മറ്റെന്തുമുള്ളു എന്ന് എല്ലാ തിരക്കുകളും മാറ്റി വെച്ച് പൊതു സമൂഹത്തോട് ഉറക്കെ പറഞ്ഞ M.അനില്‍കുമാറാണ് യഥാര്‍ത്ഥ നഗര പിതാവ്…അഥവാ മേയര്‍ …ഒരു മേയര്‍ എങ്ങിനെയൊക്കെ ആയിരിക്കണം എന്നും എങ്ങിനെയൊക്കെ ആവാന്‍ പാടില്ലായെന്നും മറ്റ് മേയര്‍മാര്‍ക്ക് കാണിച്ചുകൊടുക്കുന്ന പാഠ പുസ്തകം …പ്രിയപ്പെട്ട അനില്‍കുമാര്‍..മനുഷ്യത്വത്തിന്റെ അങ്ങേത്തലക്കല്‍ നിന്ന് നിങ്ങള്‍ ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റാവുന്നു. മനുഷ്യനാവുന്നു.. ഒരു പാട് അനാഥകുട്ടികളുടെ പിതാവാവുന്നു.. നിങ്ങളുടെ വാക്കുകള്‍ തന്നെ എഴുതിച്ചേര്‍ക്കട്ടെ…'ഒരു മേയര്‍ വ്യക്തിയെന്നതിനെക്കാള്‍ കൂടുതല്‍ നഗരത്തിന്റെ പ്രതീകമാവണം'.. മനുഷ്യരുടെ പ്രതീകമാവുന്നു.. .ലാല്‍സലാം. .




Other News in this category



4malayalees Recommends