ബാങ്കുവിളി; വാദ്യമേളങ്ങള്‍ നിശ്ചലമാക്കി സപ്താഹ ഘോഷയാത്ര, പള്ളിയിലേയ്ക്ക് നോക്കി തൊഴുകൈയ്യോടെ ഭക്തര്‍ ; മത സൗഹാര്‍ദ്ദത്തിന്റെ ദൃശ്യങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്ന്

ബാങ്കുവിളി; വാദ്യമേളങ്ങള്‍ നിശ്ചലമാക്കി സപ്താഹ ഘോഷയാത്ര, പള്ളിയിലേയ്ക്ക് നോക്കി തൊഴുകൈയ്യോടെ ഭക്തര്‍ ; മത സൗഹാര്‍ദ്ദത്തിന്റെ ദൃശ്യങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്ന്
പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോള്‍ ഉയര്‍ന്നു കേട്ട വാദ്യമേളങ്ങള്‍ നിശ്ചലമാക്കി തൊഴുകൈയ്യോടെ നടന്നുനീങ്ങുന്ന ഭക്തരുടെ സപ്താഹ ഘോഷയാത്രയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്.

പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം വാദ്യമേളങ്ങള്‍ നിശ്ചലമാക്കി. ചില ഭക്തര്‍ പള്ളിയിലേക്ക് നോക്കി തൊഴുകൈയ്യോടെ നടന്നുനീങ്ങി. ട്രോള്‍ കരുനാഗപ്പള്ളിയിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതയ്ക്ക് മണ്ണൊരുക്കാന്‍ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്‌നേഹവും സൗഹൃദവും തല്ലിക്കെടുത്താനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.

Other News in this category

4malayalees Recommends