Kerala

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്ത് സ്വദേശി വിനോദാണ് മരിച്ചത്. 33 വയസായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിനോദിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയത്. രണ്ടു ദിവസം ഭാര്യയെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ വിനോദ് പൊലീസില്‍ പരാതി നല്‍കി.പരാതി അന്വേഷിച്ച ബേക്കല്‍ പൊലീസ് പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി കഴിഞ്ഞുവരികയാണെന്ന് കണ്ടെത്തി. സ്റ്റേഷനിലേക്ക് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ വിജയിച്ചില്ല. കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് യുവതി സ്റ്റേഷനില്‍ വെച്ച് വ്യക്തമാക്കി.ഇതോടെയാണ് വിനോദ് വീട്ടിലേക്ക് തിരികെയെത്തിയത്. ഉടന്‍ വീട്ടുവളപ്പില്‍ ജീവനൊടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

More »

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസ്; മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ ശേഷം കണ്ടെത്തിയ കുട്ടികളില്‍ തന്റെ മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരാളുടെ രക്ഷിതാക്കള്‍ രംഗത്ത്. കുട്ടിയെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് ഇവര്‍ ജില്ലാ കളക്ടര്‍ക്കും സി.ഡബ്ലൂ.സിക്കും പൊലീസിനും പരാതി നല്‍കി. മകളെ വിട്ട് നല്‍കാനാവില്ലെന്ന നിലപാടിലാണ് ചില്‍ഡ്രന്‍സ് ഹോം അധികൃതരെന്ന്

More »

മധുവിന് വേണ്ടി കേസ് നടത്തും , എല്ലാ ചെലവുകളും ഏറ്റെടുത്ത് മമ്മൂട്ടി
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.

More »

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ചു, കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു ; 27 കാരന്‍ അറസ്റ്റില്‍
കൊല്ലത്ത് ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷിനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മി പറയാറുണ്ടെങ്കിലും, സുധീഷ് തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ജനുവരി

More »

കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ദിലീപിന്റെ കാല്‍ക്കീഴിലാണോ?; ഇത്രയും പരിഗണന കോടതിയില്‍ നിന്ന് മറ്റേത് പ്രതിക്ക് കിട്ടും: ഹരീഷ് വാസുദേവന്‍
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറില്ലെന്ന പ്രതി ദിലീപിന്റെ നിലപാടിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ദിലീപ് എന്ന വ്യക്തി നിയമത്തിനു മുകളില്‍ ആണോയെന്നും കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോയെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍

More »

ദിലീപിന് തിരിച്ചടി ; പ്രധാന തെളിവായ ഫോണ്‍ കൈമാറണം ; നിലപാട് കടുപ്പിച്ച് കോടതി
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണ്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോണ്‍ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കൂടുതല്‍ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രാര്‍

More »

പുതിയ നാടകം, ഉളുപ്പുണ്ടോ സി.പി.എമ്മേ..! ക്ഷേത്രവളപ്പ് അലങ്കോലമാക്കിയതായി പരാതിയെന്ന കൈരളി വാര്‍ത്തക്കെതിരെ പി.കെ. ഫിറോസ്
സി.പി.ഐ.എം ചാനലായ കൈരളി ന്യൂസില്‍ വന്ന വാര്‍ത്തക്കെതിര രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. പി.കെ. ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതതായി പരാതിയെന്ന കൈരളി ന്യൂസ് ബ്രെയ്ക്ക് ചെയ്ത വാര്‍ത്തക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഇത് സി.പി.ഐ.എമ്മിന്റെ നാടകമാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലുടെയായിരുന്നു

More »

ഗൂഢാലോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ ഫോണ്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതായി അന്വേഷണ സംഘം
ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്.ദിലീപ്, അനിയന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

More »

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ സംശയനിഴലിലാണ്. കൂടുതല്‍ പേര്‍

More »

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന

പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു ; പിന്നാലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

ബംഗളൂരുവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍ സ്വദേശിയായ ഹര്‍ഷിത ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഹര്‍ഷിതയെ വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇട്ട