Kerala

ഗൂഢാലോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ ഫോണ്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതായി അന്വേഷണ സംഘം
ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്.ദിലീപ്, അനിയന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തലേദിവസം തന്നെ ഇങ്ങനെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന സൂചന ലഭിച്ചിരുന്നു. കേസ് ഞായറാഴ്ചയാണ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച തന്നെ ഇവര്‍ ഫോണുകള്‍ മാറ്റിയിരുന്നു. ഫോണ്‍ എവിടെയാണ് ഉള്ളത് എന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.  രണ്ട് ആപ്പിള്‍ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടത്. മൊബൈല്‍ ഫോണുകള്‍ അന്നുമുതല്‍

More »

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ സംശയനിഴലിലാണ്. കൂടുതല്‍ പേര്‍

More »

സ്വകാര്യത സംരക്ഷിക്കണം, മുന്‍ ഭാര്യയുള്‍പ്പെടെയുള്ളവരുടെ സംഭാഷണം ഫോണിലുണ്ട്'; ദിലീപ് കോടതിയില്‍
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെയാക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ദിലീപ് നിര്‍ണായക തെളിവുകളുള്ള ഫോണ്‍ ഹാജരാക്കിയില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ദീലീപ്

More »

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളഞ്ഞ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ; ആണ്‍സുഹൃത്തുക്കളെ കാണാന്‍ നിലമ്പൂരിലെത്തി
റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ഏണി വെച്ച് വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബംഗളൂരുവില്‍ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി നാല് പേരെ നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ നിലമ്പൂരിലെ ആണ്‍ സുഹൃത്തുക്കളെ കാണാന്‍ ഇന്ന് രാവിലെ

More »

ജാമ്യത്തിലിറങ്ങി ദിലീപും കാവ്യയും പോയത് വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന് അമ്പത് ലക്ഷം നല്‍കാന്‍: ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.  ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു

More »

ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കി ; പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി
തൃശൂര്‍ മാളയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പായ്യെഎരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാള പൊലീസ് സ്ഥലത്തെത്തി തുടര്‍

More »

കൈക്കൂലി ചോദിച്ചതില്‍ പ്രതിഷേധിച്ച് രേഖകള്‍ കീറിയെറിഞ്ഞ യുവതിക്ക് ധാന്യ മില്‍ തുടങ്ങാന്‍ ലൈസന്‍സ് കിട്ടി ; മന്ത്രിയുടെ ഇടപെടല്‍ തുണയായി
ഉദ്യോഗസ്ഥരുടെ കൈക്കൂലി ചോദിച്ചുള്ള ശല്യം സഹിക്കാനാവാതെ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച മിനി ജോസിക്ക് ഒടുവില്‍ മന്ത്രിയുടെ ഇടപെടലില്‍ അതിവേഗത്തില്‍ ലൈസന്‍സ് ലഭിച്ചു. ധാന്യ മില്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് ആണ് മിനിക്ക് കിട്ടിയത്. ലൈസന്‍സിനായി ഓഫീസ് കയറിയിറങ്ങിയ യുവസംരംഭകയായ കൊച്ചി പെരുമ്പടപ്പ് സ്വദേശിനി മിനിയോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ച സംഭവം ഏറെ

More »

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി ; നാലു പെണ്‍കുട്ടികളെ കൂടി അന്വേഷിക്കുന്നു
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ്

More »

മൊബൈല്‍ ആപ്പിലൂടെ 8000 രൂപയുടെ ലോണ്‍; പൂനെയില്‍ 22 കാരനായ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
ഓണ്‍ലൈന്‍ പണമിടപാടിനെ തുടര്‍ന്ന് പൂനെയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. 22 വയസായിരുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം വായ്പ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും അനുഗ്രഹ് 8000 രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ഈ വായ്പയുടെ വിവരം ഓണ്‍ലൈന്‍ ആപ്പ് അനുഗ്രഹിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം അയച്ചു. ഇതിന് പുറമെ ഈ

More »

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന