Kerala

'പച്ചക്കള്ളം പറഞ്ഞ ബിഷപ്പിനെ കോടതി വിശ്വസിച്ചെങ്കില്‍ കര്‍ത്താവിന് വിധിക്കപ്പെട്ടത് കുരിശു തന്നെ': ഫ്രാങ്കോ മുളക്കലിനെ രക്ഷിച്ച അസ്വാഭാവികതകള്‍ തുറന്നുകാട്ടി എസ് സുദീപ്
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിലെ കൂടുതല്‍ വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടി മുന്‍ ജഡ്ജി എസ് സുദീപ് രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോടതി വിധിയിലെ വൈരുദ്ധ്യങ്ങളും വിധിക്കെതിരെയുള്ള തന്റെ അമര്‍ഷവും ചൂണ്ടിക്കാണിക്കുന്നത്. അതിജീവിതയുടെ സഹോദരി പുത്രന്റെ ആദ്യ കുര്‍ബാനയുടെ വീഡിയോ ക്ലിപ്പിംഗുകളെ ആസ്പദമാക്കിയാണ് സുദീപിന്റെ വിശദീകരണം. ബിഷപ് എന്നാല്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പിതാവ് എന്ന് മറ്റുള്ളവരാല്‍ വിളിക്കപ്പെടുന്നവനുമാണെന്ന് സുദീപ് പോസ്റ്റില്‍ പറയുന്നു. 'സ്വന്തം പിതാവ് മകളെ പീഡിപ്പിച്ചിട്ടും, മകള്‍ പിതാവിനൊപ്പം തന്നെ തുടര്‍ന്നു താമസിച്ചതുകൊണ്ടും പിതാവിനൊപ്പം സഹോദരീ പുത്രന്റെ ആദ്യ കുര്‍ബാനയില്‍ പങ്കെടുത്തതുകൊണ്ടും അമ്മയോടടക്കം പീഡനവിവരം വെളിപ്പെടുത്താതിരുന്നതു കൊണ്ടും തന്റെ

More »

പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ക്കായി സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ അട്ടിമറിച്ചു, കേരളത്തിലെ മരണത്തിന്റെ വ്യാപാരികളായി മന്ത്രിമാരും സിപിഐഎം നേതാക്കളും മാറി ; വി ഡി സതീശന്‍
കേരളത്തിലെ മരണത്തിന്റെ വ്യാപാരികളായി മന്ത്രിമാരും സിപിഐഎം നേതാക്കളും മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതി സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്കു വേണ്ടിയാണെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ്. പാര്‍ട്ടി ജില്ലാ

More »

ചുവപ്പ് നരച്ചാല്‍ കാവി, മര്‍ദ്ദനമേറ്റതില്‍ സഖാക്കളെക്കാള്‍ സന്തോഷം സംഘികള്‍ക്ക്, സമരം തന്റെ കുടുംബത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്ന് റിജില്‍ മാക്കുറ്റി
കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി രംഗത്ത്. സില്‍വര്‍ ലൈന്‍ വന്നാല്‍ തന്റെ വീടോ കുടുംബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക്

More »

കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..' പരിഹാസവുമായി പി.വി അന്‍വര്‍
കെ റെയില്‍ വിശദീകരണ യോഗത്തിനിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരിഹാസവുമായി പി.വി അന്‍വര്‍ എംഎല്‍എ. സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കം ആറു പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പരിഹാസം. പി.വി അന്‍വര്‍ പറഞ്ഞത്: ചെറുകഥ. 'കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..' കഥ

More »

നടപടിക്രമങ്ങള്‍ പാലിക്കാതെ, കുറേപ്പേര്‍ക്ക് ലോഡ്ജില്‍ ഇരുന്നു പട്ടയങ്ങള്‍ അടിച്ചു കൊടുത്തു: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഹരീഷ് വാസുദേവന്‍
 രവീന്ദ്രന്‍പട്ടയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥന്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ, കുറേപ്പേര്‍ക്ക് ലോഡ്ജില്‍ ഇരുന്നു പട്ടയങ്ങള്‍ അടിച്ചു കൊടുത്തുവെന്നും അതാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. രവീന്ദ്രന്‍ കൊടുത്ത പട്ടങ്ങള്‍ക്ക് സര്‍ക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത്

More »

പ്രവാസി യുവതി നാട്ടിലെത്തി മില്‍ തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ അയ്യായിരം വച്ച് കൈക്കൂലി ചോദിച്ച് അഞ്ച് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ; രേഖകള്‍ വലിച്ചുകീറി മുഖത്തെറിഞ്ഞ് പ്രതിഷേധം
നാട്ടില്‍ ഫ്‌ലവര്‍ മില്‍ തുടങ്ങാന്‍ പ്രവാസി യുവതിയോട് വന്‍തുക കൈക്കൂലി ചോദിച്ചതിനെ തുടര്‍ന്ന് യുവതി രേഖകള്‍ വലിച്ചുകീറി മുഖത്തെറിഞ്ഞു. യുവതിയുടെ സര്‍ക്കാര്‍ ഓഫീസിലെ ദുരനുഭവം വൈറലാവുകയാണ്. കൊച്ചി പള്ളുരുത്തി കോര്‍പ്പറേഷന്‍ ഓഫീസിലാണ് സംഭവം. 14 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഒരു ഫ്‌ലോര്‍മില്‍ തുടങ്ങാന്‍ ശ്രമിച്ച പെരുമ്പടപ്പ് സ്വദേശി മിനി മരിയ

More »

നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം ; പീഡനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നത് ചരിത്രത്തില്‍ ആദ്യം ; ദിലീപാണ് സൂത്രധാരനെന്ന് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കൊലപാതക ഗൂഢാലോചന

More »

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല സാധാരണക്കാരെ ഓര്‍ത്തിട്ടെന്ന് കാസര്‍കോട് കലക്ടര്‍ ; സമ്മേളനം മൂലം നിയന്ത്രണ ഉത്തരവ് രണ്ടു മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചെന്ന ആക്ഷേപത്തിന് മറുപടി
കാസര്‍കോട് പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് ജില്ലാ കലക്ടര്‍. ഇത്തരത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം വന്നതിനെതുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും

More »

എല്ലാത്തിനും കാരണഭൂതനായ അങ്ങ് അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം'; പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍
അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പരിഹാസരൂപേണ വന്‍ വിമര്‍ശനമാണ് കത്തില്‍ സുധാകരന്‍ നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കത്തില്‍ സുധാകരന്‍ പരിഹസിക്കുന്നുണ്ട്. കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി

More »

'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാന്‍ കണ്ടെത്തിയ വഴിയെന്നും സ്വന്തം ചെലവിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍

മാര്‍ അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകളില്‍ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകള്‍

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തു കാണില്ലെങ്കില്‍ ചുമതല ആര്‍ക്കും കൈമാറാത്തത് എന്ത് ; ചോദ്യങ്ങളുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും

കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടമുണ്ടായത്. കെ പി യോഹന്നാനെ ഡാലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര

കൊച്ചി ഹോസ്റ്റല്‍ ശുചിമുറിയിലെ പ്രസവം ; യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിനഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടേയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നു, മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകള്‍ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.