പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ്ബാബു, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ പേര്‍ മൊഴി നല്‍കും

പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ്ബാബു, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ പേര്‍ മൊഴി നല്‍കും
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തെളിവുകള്‍ ലഭിച്ചതോടെയാണു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് വേഗത്തിലാക്കിയത്.

കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറും.

അതേസമയം, ദുബായില്‍ വിജയ് ബാബു ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചു മൊഴി നല്‍കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്നുണ്ട്.



Other News in this category



4malayalees Recommends