സ്വയം നെല്‍സണ്‍ മണ്ടേലയുമായി താരതമ്യം ചെയ്ത് മെഗാന്റെ പുതിയ അഭിമുഖം; രാജകുടുംബത്തില്‍ നിന്നും അകലാന്‍ ശ്രമം; സീനിയര്‍ പദവികള്‍ രാജിവെച്ചപ്പോള്‍ തനിക്ക് പിതാവിനെ നഷ്ടമായെന്ന് ഹാരി വിലപിച്ചു; വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഡച്ചസ്

സ്വയം നെല്‍സണ്‍ മണ്ടേലയുമായി താരതമ്യം ചെയ്ത് മെഗാന്റെ പുതിയ അഭിമുഖം; രാജകുടുംബത്തില്‍ നിന്നും അകലാന്‍ ശ്രമം; സീനിയര്‍ പദവികള്‍ രാജിവെച്ചപ്പോള്‍ തനിക്ക് പിതാവിനെ നഷ്ടമായെന്ന് ഹാരി വിലപിച്ചു; വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഡച്ചസ്

മെഗാന്‍ മാര്‍ക്കിള്‍ ഒരു അഭിമുഖം നല്‍കിയാല്‍ അതുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു സാധാരണ കാര്യമാണ്. ദി കട്ടിന് നല്‍കിയ പുതിയ അഭിമുഖത്തിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. രാജകുടുംബത്തിന് നേര്‍ക്കുള്ള ഒളിയമ്പുകള്‍ എയ്തും, സത്യങ്ങള്‍ വിളിച്ചുപറഞ്ഞും മെഗാന്‍ വീണ്ടും ബ്രിട്ടീഷ് മാധ്യമപ്പടയുടെ ശത്രുസ്ഥാനം ഉറപ്പിക്കുകയാണ്.


മെഗ്‌സിറ്റിനൊടുവില്‍ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടെന്ന് ഹാരി പറഞ്ഞതായി മെഗാന്‍ ദി കട്ടിലെ എഴുത്തുകാരി ആലിസണ്‍. പി. ഡേവിസിനോട് പറഞ്ഞു. എന്നാല്‍ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടത് പോലെ ഹാരിയ്ക്ക് സംഭവിക്കേണ്ടതില്ലെന്ന് താന്‍ പറഞ്ഞതായും ഡച്ചസ് വെളിപ്പെടുത്തി.

സീനിയര്‍ റോയല്‍സ് പദവി ഉപയോഗിച്ചപ്പോള്‍ മറ്റ് പലര്‍ക്കും നല്‍കിയ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും മെഗാന്‍ അവകാശപ്പെട്ടു. ചില സീനിയര്‍ റോയല്‍സിന് നല്‍കിയ അനുമതികള്‍ തങ്ങള്‍ പുറത്തുപോകുന്നുവെന്ന് പറഞ്ഞപ്പോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. രാജകുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് ജോലി ചെയ്യാനും, ഒരുമിച്ച് താമസിക്കാനും അനുമതിയില്ലെന്ന് ഹാരിയില്‍ നിന്നും ലേഖനം വ്യക്തമാക്കുന്നു. ഭാര്യയെ മോഡലെന്നും, അമ്മയെന്നുമാണ് ഹാരി വിളിക്കുന്നത്.

നെല്‍സണ്‍ മണ്ടേലയുമായി തന്നെ താരത്യം ചെയ്തതാണ് മെഗാന് നേരെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ചൊരിയാന്‍ ഇടയാക്കിയ വിഷയം. താന്‍ ഹാരിയെ വിവാഹം ചെയ്തപ്പോള്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും ലയണ്‍ കിംഗ് സിനിമാതാരം തങ്ങള്‍ തെരുവില്‍ നൃത്തം വെച്ചതായി പറഞ്ഞിരുന്നുവെന്നാണ് മെഗാന്‍ വെളിപ്പെടുത്തിയത്. മണ്ടേലയെ ജയിലില്‍ നിന്നും വിട്ടയച്ച നിമിഷത്തിന് സമാനമായിരുന്നു ഇതെന്നാണ് ഈ താരം പറഞ്ഞതത്രേ!

സീനിയര്‍ റോയല്‍ പദവി ഉപേക്ഷിച്ചെങ്കിലും ആളുകള്‍ ഇപ്പോഴും രാജകുമാരിയായി തന്നെ കാണുന്നുവെന്ന് മെഗാന്‍ വ്യക്തമാക്കി. എന്തായാലും പുതിയ അഭിമുഖവും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends