'മുഖ്യമന്ത്രിക്ക് 1 ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?'

'മുഖ്യമന്ത്രിക്ക് 1 ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?'
മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് സംശയമാണ് ആളുകള്‍ക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതില്‍ ഇല്ലാത്ത എന്ത് വിവാദമാണിതില്‍ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താന്‍ പണം എവിടുന്നാണെന്ന് ചോദിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് .വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

Other News in this category



4malayalees Recommends