കരമനയിലെ കൊല ; അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് ആറു തവണ, ഒരു മിനിറ്റോളം കമ്പിവടികൊണ്ട് നിര്‍ത്താതെ അടിച്ചു

കരമനയിലെ കൊല ; അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് ആറു തവണ, ഒരു മിനിറ്റോളം കമ്പിവടികൊണ്ട് നിര്‍ത്താതെ അടിച്ചു
കരമനയില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് . കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് അഖില്‍ കൊല്ലപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കേസില്‍ നാല് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ബാറിലുണ്ടായ നിസാര തര്‍ക്കമാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

ആറു തവണ അഖിലിന്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിര്‍ത്താതെ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അഖില്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. മുന്‍ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.

വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നത്.കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണയാണ് വണ്ടിയോടിച്ചത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.വട്ടപ്പാറ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. മീന്‍ വിറ്റാണ് അഖില്‍ കുടുംബം പുലര്‍ത്തിയിരുന്നത്.
Other News in this category



4malayalees Recommends