തല്‍സമയം ചോദ്യപേപ്പര്‍ ദൃശ്യം പുറത്തേക്ക് ; കണ്ണൂരില്‍ പി എസ് സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

തല്‍സമയം ചോദ്യപേപ്പര്‍ ദൃശ്യം പുറത്തേക്ക് ; കണ്ണൂരില്‍ പി എസ് സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി
കണ്ണൂരില്‍ പിഎസ് സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി. ഇന്നു നടന്ന സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷക്കിടെയായിരുന്നു കോപ്പിയടി. ഷര്‍ട്ടിന്റെ കോളറില്‍ മൈക്രോ ക്യാമറ വച്ച് ചോദ്യങ്ങള്‍ പുറത്തേക്ക് നല്‍കി ഹെഡ് സെറ്റിലൂടെ ഉത്തരങ്ങള്‍ ശേഖരിച്ചാണ് കോപ്പിയടിച്ചത്. പേരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. പയ്യാമ്പലത്തെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം.

നേരത്തെ സംശയമുണ്ടായിരുന്ന സഹദിനെ പിഎസ് സി വിജിലന്‍സ് നിരീക്ഷിച്ചിരുന്നു. ഇന്നു പരീക്ഷയ്ക്കിടെ വിജിലന്‍സ് പരിശോധനയ്ക്കെത്തിയതോടെ സഹദ് ഇറങ്ങിയോടി, പിന്നീട് ടൗണ്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.


Other News in this category



4malayalees Recommends