തന്നെ കുറിച്ച് ആളുകള്‍ക്കുള്ള ഒരു മിഥ്യ ധാരണയെ കുറിച്ച് ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള തെറ്റിദ്ധാരണയ്ക്ക് ഉള്ള മറുപടി നടി നല്‍കി. പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്യാറില്ല എന്നും താന്‍ വലിയ പ്രതിഫലം ചോദിക്കും എന്ന കിംവദന്തി സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നും പ്രിയ പറയുന്നു. അത്തരമൊരു സമയത്ത് താന്‍ അത് കേള്‍ക്കാന്‍ ഇടവന്നപ്പോള്‍ താന്‍ ആ കാര്യം തിരിച്ചു ചോദിച്ചു എന്നും നടി പറഞ്ഞു. ഇത്രയധികം പണം ഞാന്‍ പ്രതിഫലമായി വാങ്ങുന്നുണ്ടായിരുന്നുവെങ്കില്‍ ദുബായിലോ വേറെ എവിടെയെങ്കിലും പോയി ഞാന്‍ സെറ്റിലാവായിരുന്നല്ലോ എന്നും താന്‍ പറഞ്ഞു.
അപ്പീലിങ് ആയ സബ്ജക്ടാണെങ്കില്‍ ... ഞാന്‍ ഫ്രീയായിട്ട് വന്ന് ചെയ്യാന്‍ റെഡിയാണെന്ന് ഞാന്‍ പറയാറുണ്ട്. കാരണം ഞാന്‍ പറഞ്ഞതു പോലെ ഫെയിമും മണിയുമല്ല എന്റെ പ്രൈമറി ?ഗോള്‍സ്. എനിക്ക് അഭിനയിക്കണം, നല്ല പെര്‍ഫോമന്‍സ് ചെയ്യണം, നല്ല സിനിമകളുടെ ഭാ?ഗമാകണം ഇതൊക്കെയാണ് എന്റെ പ്രൈമറി ?ഗോള്‍സ്. അതുകൊണ്ട് തന്നെ ഫെയിമും മണിയും എനിക്ക് സെക്കന്ററിയാണ്. അതൊന്നും എനിക്ക് വിഷയമല്ല.
നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ്രേറ്റ് ചെയ്യുന്നതാണെങ്കില്‍ പോലും ഇന്‍സ്റ്റ?ഗ്രാമില്‍ ചാര്‍ജ് ചെയ്യുന്നതാണെങ്കില്‍ പോലും നല്ലൊരു ബ്രാന്റാണെങ്കില്‍ ഞാന്‍ അവിടെയും നെ?ഗോഷിയേറ്റ് ചെയ്യാന്‍ റെഡിയാണ്. അങ്ങനെയൊരു കടുംപിടുത്തമൊന്നും എനിക്കില്ല. ബാര്‍?ഗെയ്‌നിങിന് ഒക്കെ ചെയ്യാം എന്നും പ്രിയ പറയുന്നു.