കരൂര്‍ ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു; ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കരൂര്‍ ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു; ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു. 111 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. അതേസമയം ദുരന്തത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനായിരം പേര്‍ക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാ?വം പരി?ഗണിച്ചുകൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വേലുചാമി പുരത്ത് മാത്രം 45,000 ഓളം പേര്‍ ഉണ്ടായിരുന്നു. ഫ്‌ലൈ ഓവര്‍ പരിസരത്ത് 15,000ത്തിലധികം ആളുകളാണ് വിജയ്ക്കായി കാത്തു നിന്നത്. വിജയ് എത്തിയതോടെ ഇവരും ഒപ്പം നീങ്ങി. ഈ ആളുകളെ ഉള്‍ക്കൊള്ളാന്‍ വേലുചാമിപുരത്തിന് കഴിയുമായിരുന്നില്ല. ആള്‍ക്കൂട്ടം ഉണ്ടായാല്‍ നിയന്ത്രിക്കുന്നതിനുമായി ബദല്‍ പ്ലാനുകളും ഉണ്ടായിരുന്നില്ല. ആളുകളെ നിയന്ത്രിക്കുന്നതില്‍ ടിവികെ ക്രമീകരണം മതിയാകാതെ വരികയായിരുന്നു.

തിക്കും തിരക്കും ഉണ്ടായപ്പോള്‍ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഏകോപനം പാളുകയായിരുന്നു. മുന്നറിയിപ്പ് നല്‍കാനും ആവശ്യമായ സംവിധാനം ഇല്ലാതെയായി. ടിവികെ നേതാക്കള്‍ക്ക് വന്ന ആള്‍ക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പൊലീസിനും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരികയായിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News in this category



4malayalees Recommends