'സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചു, ബിന്ദുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി'; കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍

'സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചു, ബിന്ദുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി'; കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍
കേരളത്തെ നടുക്കിയ ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് പ്രതി സെബാസ്റ്റ്യന്‍ സമ്മതിച്ചു. സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റിന്റെ കുറ്റസമ്മതം.

കത്തിച്ച അസ്ഥിക്കഷ്ണങ്ങള്‍ വേമ്പനാട്ട് കായലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോട് പറഞ്ഞു. സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന മനോജിനും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന സൂചനയും ഇയാളുടെ മൊഴിയിലുണ്ട്. എന്നാല്‍ മനോജിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റിയന്‍ ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചിരിക്കുന്നത്. സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറാണെന്ന് മുന്‍പ് തന്നെ ക്രൈംബ്രാഞ്ചിന് സംശയം ഉണ്ടായിരുന്നെങ്കിലും സെബാസ്റ്റ്യന്‍ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നത് അന്വേഷണസംഘത്തെ വല്ലാതെ കുഴക്കിയിരുന്നു.



Other News in this category



4malayalees Recommends