ബള്‍ട്ടി തിയറ്ററില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍ തന്റെ ജീവിത രീതികളെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം.
'ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു നിശബ്ദത ഉണ്ട്. ആരോ എന്റെ ഉള്ളില്‍ നിന്ന് എന്നെ നോക്കുന്നുണ്ട് ആ നോക്കുന്ന ആളെ ഞാന്‍ മനഃസാക്ഷി അല്ലെങ്കില്‍ ദൈവമായി കാണുന്നു. ആ മനഃസാക്ഷിയുടെ മുന്‍പില്‍ മാത്രമേ ഞാന്‍ ജീവിക്കുന്നുള്ളൂ കാരണം മനുഷ്യര്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടാകും. ഓരോ അഭിപ്രായത്തിന് അനുസരിച്ച് നമ്മുടെ ജീവിതത്തെ മാറ്റാന്‍ ഇരുന്നാല്‍ ഒരുപാട് ആലോചിക്കും ഡിപ്രസ്ഡ് ആകും. ഓരോ വ്യക്തിയും ശരിക്കും ഒറ്റയ്ക്കാണ്...എന്റെ ഉമ്മച്ചി, സഹോദരങ്ങള്‍ എന്റെ ടൈഗര്‍ (പൂച്ച) ഇവരുടെയൊക്കെ സപ്പോര്‍ട്ടും സ്‌നേഹവും പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പക്ഷേ എന്റെ കൂടെയുള്ള ഒറ്റപെടലിനെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. അങ്ങനെ ഇരിക്കണ്ട അവസ്ഥയാണ് എന്റെ ജീവിതത്തില്‍ ഉണ്ടായത് വാപ്പയുടെ മരണം ഉള്‍പ്പടെ. പിന്നെ എന്റെ ജീവിതത്തില്‍ എനിക്ക് അറിയില്ല ഞാന്‍ എന്താണ് ചെയ്തതെന്ന് ഒരു നല്ല സക്‌സസ് കിട്ടും പിന്നെ എന്തെങ്കിലും വലിയ പ്രശ്‌നം വരും. എന്നെ സ്വയം ഉരുക്കിയെടുക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍, അപ്പോള്‍ എന്റെ കൂടെ ഞാന്‍ മാത്രമായിരുന്നു. ആ മനഃസാക്ഷിയാണ് ഇപ്പോഴും ഉള്ളത് ആ വിഷമങ്ങളും വേദനകളും തന്നെയാണ് എന്റെ ഗുരു', ഷെയിന്‍ നിഗം പറഞ്ഞു.