ഗാസ സമാധാന പദ്ധതിയെ പിന്തുണച്ചതിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനേയും സൈനിക മേധാവി അസിം മുനീറിനേയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന സമാധാന പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് ട്രംപിന്റെ പ്രശംസ
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയും തുടക്കം മുതല്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ പദ്ധതിയില്‍ അവര്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു എന്ന് പ്രസ്താവന നടത്തി'
പുതിയ ഗാസയുടെ പുനര്‍നവീകരണത്തിനായി തയ്യാറാക്കിയ പദ്ധതിയില്‍ നിര്‍ദ്ദേശങ്ങളും സംഭാവനകളും ഉറപ്പാക്കിയ സൗദി, ഖത്തര്‍, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളേയും ട്രംപ് പ്രശംസിച്ചു. സമാധാന പദ്ധതിയ്ക്കായി പിന്തുണ നല്‍കിയ ലോക നേതാക്കളേയും ട്രംപ് പ്രശംസിച്ചു.