2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതുരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.
പ്രതികാരം ചെയ്യാന്‍ തോന്നിയിരുന്നുവെങ്കിലും സര്‍ക്കാര്‍ സൈനിക നടപടിക്ക് മുതിര്‍ന്നില്ലെന്ന് ചിദംബരം വ്യക്തമാക്കി. പരാമര്‍ശങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തുവന്നു.
175 പേരുടെ ജീവനാണ് മുംബൈ ആക്രമണത്തില്‍ നഷ്ടമായത്. പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജിവയ്ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും ചെയ്തു. വാര്‍ത്താ ചാനലിനോടാണഅ ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.
യുദ്ധം തുടങ്ങരുത് എന്ന് ഞങ്ങളോട് പറയാന്‍ ലോകം മുഴുവന്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയേയും കാണാനെത്തി. ദയവായി പ്രതികരിക്കരുതെന്ന് പറഞ്ഞതായും ചിദംബരം പറയുന്നു. തിരിച്ചടി നല്‍കണമെന്ന് തന്റെ മനസില്‍ തോന്നിയിരുന്നുവെന്നും പി ചിദംബരം വ്യക്തമാക്കി.