ഒരു പൂച്ചയെ പിടിക്കാനായി ഹോട്ടലിലേക്ക് പാഞ്ഞു കയറുന്ന പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസന്‍സിനിടയിലെ താരം. പൂച്ചയ്ക്ക് പിന്നാലെ ഹോട്ടലിലൂടെ പുലി ഓടുന്നതും, ഈ സമയം ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഓടി രക്ഷപ്പെടുന്നതുമാണ് വൈറലായ സിസിടിവിയില്‍ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒരു സിനിമയിലെ രംഗംപോലെ തോന്നുമെങ്കിലും, തലനാരിഴയ്ക്കായിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന് രക്ഷപ്പെട്ടത്.
നീലഗിരിയിലെ ഒരു ചായ കടയിലാണ് സംഭവം. ആദ്യം ഹോട്ടലിലെ ടേബിളിന് അടിയിലൂടെ പൂച്ച ഓടുന്നു, പിന്നാലെ പുലിയും. എന്നാല്‍ ഈ സമയം കടയിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഒരാള്‍ എന്തോ ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഹോട്ടലില്‍ പുലി കയറിയത് അറിയുന്നത്. പിന്നെ, നിമിഷനേരം കൊണ്ട് അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.