വാടയ്ക്കലില്‍ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മയും മകളുമായി തര്‍ക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയും മകളുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. അമ്മ മകളുടെ ഫോണിന്റെ ചാര്‍ജ്ജര്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് ഇന്നും സമാനമായി തര്‍ക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് മകള്‍ അമ്മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് വിവരം.