ബെംഗളൂരുവില്‍ കാന്താര കണ്ടിറങ്ങിയ പ്രേക്ഷകന്റെ അസാധാരണ പ്രകടനം; ശ്രദ്ധ പിടിച്ചുപറ്റാനെന്ന് സോഷ്യല്‍മീഡിയ
പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന കാന്താര ചാപ്റ്റര്‍ 1 ഇന്ന് തിയേറ്ററുകളിലെത്തി. എല്ലാ സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരുവിലെ ഒരു തിയേറ്ററില്‍ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അസാധാരണ പ്രകടനമാണ് കാണുന്നത്. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികന്‍ അയാളുടെ അകത്ത് കയറിയതാണോ എന്നും സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു.
കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.