ധനുഷ് ചിത്രം ഇഡ്‌ലി കടൈ ഒടിടി റിലീസിന് ലഭിച്ചത് വന്‍ തുക ?

ധനുഷ് ചിത്രം ഇഡ്‌ലി കടൈ ഒടിടി റിലീസിന് ലഭിച്ചത് വന്‍ തുക ?
നടന്‍ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ കഥ മികച്ചു നില്‍ക്കുന്നുവെന്നും സെക്കന്റ് ഹാഫ് മികച്ചതാണെന്നുമാണ് ആരാധകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം മികച്ച കളക്ഷന്‍ വാരിക്കൂട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറില്‍ ചിത്രം ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഒടിടി റിലീസ് തീയതിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Other News in this category



4malayalees Recommends