ദൃശ്യവിസ്മയങ്ങളാല്‍ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തും ; തിയറ്ററില്‍ മികച്ച അഭിപ്രായം നേടി ചിത്രം
സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റര്‍ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴിതാ സിനിമയുടെ പ്രിവ്യൂ റിവ്യൂസ് ആണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയ സിനിമയുടെ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറയുകയാണ്.
ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാല്‍ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ആകെമൊത്തത്തില്‍ സിനിമ കത്തിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്‌സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്