അമീബിക് മസ്തിഷ്‌കജ്വരം; കഴിഞ്ഞ മാസം മരിച്ചത് 11 പേര്‍, ഈ വര്‍ഷം രോഗം ബാധിച്ചത് 87പേര്‍ക്ക്

അമീബിക് മസ്തിഷ്‌കജ്വരം; കഴിഞ്ഞ മാസം മരിച്ചത് 11 പേര്‍, ഈ വര്‍ഷം രോഗം ബാധിച്ചത് 87പേര്‍ക്ക്
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്തു കഴിഞ്ഞ മാസം മരിച്ചതു 11 പേര്‍. 40 പേര്‍ക്കാണു രോഗം ബാധിച്ചത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.ഈ വര്‍ഷം 87 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 21. മരിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും വൃക്ക, കരള്‍ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതില്‍ കൂടുതല്‍ എന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

രോഗം ബാധിക്കുന്നവരില്‍ പകുതിയിലധികം പേര്‍ക്കും പനി ഉണ്ടാകുന്നില്ല. അതിനാല്‍ രോഗബാധിതരെ പ്രാഥമിക പരിശോധനയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവര്‍ക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിര്‍ദേശിക്കാനും സാധിക്കുന്നുള്ളൂവെന്നും അതിനാല്‍ രോഗ നിരീക്ഷണത്തിനു ഡോക്ടര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.




Other News in this category



4malayalees Recommends