ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയാണ്; സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തു ആക്കിയിട്ടില്ല, ഉണ്ണികൃഷ്ണന്‍ പോറ്റി

ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയാണ്; സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തു ആക്കിയിട്ടില്ല, ഉണ്ണികൃഷ്ണന്‍ പോറ്റി
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയെന്നും അതിന് മുകളില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് താന്‍ ഇപ്പോള്‍ ആണ് അറിയുന്നത്. തന്നത് ചെമ്പ് പാളി ആണെന്നത് ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ശബരിമല ശ്രീ കോവിലിന്റെ മറ്റു ഭാഗങ്ങള്‍ സ്വര്‍ണ്ണം പൂശിയിട്ടുണ്ട്.

സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല.ജയറാമിന്റെ വീട്ടില്‍ കൊണ്ടു പോയിട്ടുമില്ല, ആരില്‍ നിന്നും പണം പിരിവ് നടത്തിയിട്ടില്ല. പീഠത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. 2021 ല്‍ പീഠം ശബരിമലയില്‍ കൊടുത്ത് തിരിച്ചിറങ്ങിയിരുന്നു. അന്ന് അത് ശ്രീകോവിലില്‍ ഘടിപ്പിക്കാനായി വാസുദേവന്‍ എന്നയാളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്. വാസുദേവനും ഒരു മരപ്പണിക്കാരനും കൂടിയാണ് സന്നിധാനത്ത് എത്തിയിരുന്നത്. എന്നാല്‍ ശ്രീകോവിലില്‍ പീഠം പകമാകാതിരുന്നതിനാല്‍ ഉദ്യോഗസ്ഥരാണ് വാസുദേവന്റെ കൈയില്‍ കൊടുത്തുവിട്ടതും അത് അദ്ദേഹം വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. വാസുദേവന്‍ തന്നെയാണ് വീടും പീഠം കൈയ്യിലുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതും. പിന്നീട് 2024 ല്‍ ഇത് വീണ്ടും സ്വര്‍ണം പൂശണം എന്ന ആവശ്യം വന്നപ്പോള്‍ വാസുദേവന്‍ തന്നെയാണ് തനിക്ക് വേണ്ടി മെയില്‍ അയക്കുകയാണ് ഉണ്ടായത്. പീഡത്തിന് മങ്ങല്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു മെയില്‍ അയച്ചിരുന്നത്.

ഞാന്‍ ആരെയും വിവിഐപി എന്നൊരാളെയും കൊണ്ടു പോയിട്ടില്ല. വര്‍ഷത്തില്‍ 2 തവണ മാത്രമാണ് ശബരിമലയില്‍ പോകാറുള്ളത്. താന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടേ. ബാംഗളൂരില്‍ താമസിക്കുന്ന തനിക്ക് അറ്റകുറ്റപ്പണികള്‍ക്കായി പീഠം കമ്പനിയിലേക്ക് എത്തിക്കുന്നതില്‍ കാലതാമസം വന്നിരുന്നു. എന്നാല്‍ അത് 39 ദിവസം അല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു.

Other News in this category



4malayalees Recommends