വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് റിപ്പോര്‍ട്ട്.
കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് റിലീസിന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2ന് ആണ് വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ ദിനം 60 കോടിയായിരുന്നു കാന്താര കളക്ഷന്‍ നേടിയത്.
കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയും കാന്താര നേടിയിരുന്നു. ഹിന്ദിയില്‍ നിന്ന് മാത്രം 17 കോടിയും കാന്താര ഓപ്പണിംഗില്‍ നേടിയിരുന്നു. വമ്പന്‍ താരങ്ങളെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് കാന്താര രണ്ടിന് സ്വീകാര്യത ലഭിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു.