നിങ്ങള്‍ ഞങ്ങളുടേയും പെങ്ങള്‍ ; വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി സൈനികര്‍

നിങ്ങള്‍ ഞങ്ങളുടേയും പെങ്ങള്‍ ; വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി സൈനികര്‍
രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹത്തില്‍ സഹോദരന്റെ കടമകള്‍ നിര്‍വഹിച്ച് ഹിമാചല്‍ പ്രദേശിലെ സൈനികര്‍.നിറകണ്ണുകളോടെയാണ് ഏവരും ഇതിന് സാക്ഷിയായത്.

2024 ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന ഓപ്പറേഷന്‍ അലര്‍ട്ടിനിടയിലാണഅ വധുവിന്റെ സഹോദരന്‍ ആശിഷ ്കുമാര്‍ വീരമൃത്യുവരിച്ചത്. തുടര്‍ന്ന് ആശിഷിന്റെ ആഗ്രഹം പോലെ ആരാധനയുടെ വിവാഹം നടത്തികൊടുക്കുകയായിരുന്നു സൈനികര്‍.

സിര്‍മൗര്‍ ജില്ലയിലെ ദര്‍ലിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ആശിഷിന്റെ സാന്നിധ്യം തങ്ങളിലൂടെ അറിയിക്കാനും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ആദരം അര്‍പ്പിക്കാനും പോണ്ടയില്‍ നിന്നും ഷില്ലായില്‍ നിന്നും സൈനികരും വിമുക്ത ഭടന്മാരുമെത്തി. അവര്‍ ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിക്കുകയും ചടങ്ങിന് ശേഷം ഭര്‍തൃവീട്ടിലേക്ക് അനുഗമിക്കുകയും ചെയ്തു.

വിവാഹ സമ്മാനമായി സൈനികര്‍ ആരാധനയുടെ പേരില്‍ ഒരു സ്ഥിര നിക്ഷേപം തുടങ്ങുകയും ചെയ്തു.

Other News in this category



4malayalees Recommends