14കാരിയെ സ്‌കൂളില്‍ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍
പതിന്നാല് വയസ്സുള്ള വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. നൂറനാട് പാറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോന്‍ (35) ആണ് അറസ്റ്റിലായത്. നൂറനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി പടനിലം വഴിയോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ്. വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് സ്നേഹം നടിച്ച് കടത്തിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്നുകാട്ടി രക്ഷിതാക്കള്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും ഗര്‍ഭിണിയാണെന്നും കണ്ടെത്തിയത്. ഗര്‍ഭഛിദ്രം നടത്താന്‍ പ്രതി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.