കടം കൊടുത്ത പണം തിരികെ ചോദിച്ചു, യുവതിയെ കൊന്ന് 5000 കൂടി കവര്‍ന്ന അച്ഛനും മക്കളും

കടം കൊടുത്ത പണം തിരികെ ചോദിച്ചു, യുവതിയെ കൊന്ന് 5000 കൂടി കവര്‍ന്ന അച്ഛനും മക്കളും
കടം നല്‍കിയ പണം തിരികെ ചോദിച്ചതിന്റെ പേരില്‍ യുവതിയെ കൊന്നു തള്ളി അച്ഛനും രണ്ട് ആണ്‍മക്കളും. റാഞ്ചിയിലെ ബ്യൂട്ടി മോറിലാണ് സംഭവം. തനുശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും പ്രതികള്‍ കൈക്കലാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജയ്പാല്‍ സിങ് (50) മക്കളായ ധീരജ് കുമാര്‍ സിങ് (24) കരണ്‍ കുമാര്‍ സിങ് (29) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്തംബര്‍ 29നാണ് സംഭവം. എണ്‍പതിനായിരമാണ് കടമായി വാങ്ങിയത്. പണം മടക്കി ചോദിച്ചിട്ട് നല്‍കിയില്ല. പണം തരാമെന്ന് പറഞ്ഞ് തനുശ്രീയെ പ്രതികള്‍ ഒരു കുന്നിന്‍ മുകളിലേക്ക് വിളിച്ചുവരുത്തി അക്കൗണ്ടിലുണ്ടായിരുന്ന അമ്പതിനായിരം രൂപയും പ്രതികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പൊലീസ് അന്വേഷണത്തിലാണ് പണം തട്ടിയ വിധം പുറത്തുവന്നത്. ഈ ഇടപാടാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായത്. കൂടാതെ തനുശ്രീയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും സംഭവ സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചു. പണം തിരികെ ചോദിച്ച വൈരാഗ്യമാണ് പ്രതികളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends