വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, ഒപ്പിടുന്നത് ഒരു ട്രാപ്പാണ് ; റിമ കല്ലിങ്കല്‍

വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, ഒപ്പിടുന്നത് ഒരു ട്രാപ്പാണ് ; റിമ കല്ലിങ്കല്‍
വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി റിമ കല്ലിങ്കല്‍. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട് എന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായത്. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മള്‍ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണെന്നും റിമ പറഞ്ഞു.

'വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. എന്നാല്‍ അത് കാരണം നിരവധി പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാള്‍ സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത്. എനിക്ക് കല്യാണം കഴിക്കാന്‍ പോലും പ്ലാന്‍ ഇല്ലായിരുന്നു. പിന്നെ പാരന്റ്‌സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മള്‍ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നു', റിമ കല്ലിങ്കല്‍ പറഞ്ഞു. 2013 ലാണ് സംവിധായകന്‍ ആഷിഖ് അബുവും റിമയും വിവാഹിതരാകുന്നത്.

Other News in this category



4malayalees Recommends