മോഹന്‍ലാലിനെക്കുറിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മകന്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും കണ്ട് കരയുന്ന വീഡിയോയാണ് ബിനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടു കരയുന്നു എന്നും ബിനീഷ് കുറിച്ചു. മോഹന്‍ലാലിനെ തലമുറകളുടെ നായകന്‍ എന്നാണ് ബിനീഷ് വിശേഷിപ്പിച്ചത്.
'തലമുറകള്‍ക്ക് നായകന്‍! അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടു കരയുന്നു!
എത്ര കാലം കഴിഞ്ഞാലും, ഏത് കഥാപാത്രമായി വന്നാലും, സ്‌നേഹവും സങ്കടവും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ മനുഷ്യന്‍. ഈ വികാരങ്ങള്‍ പകരുന്ന ഈ താരനായകന്റെ യാത്ര ഇനിയും തുടരട്ടെ! ലാലേട്ടന്‍... നിങ്ങള്‍ ഒരു വികാരമാണ്!', ബിനീഷിന്റെ പോസ്റ്റ്.