പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ പുതിയ ബില്‍ ; കന്യകാത്വ പരിശോധന പോലുള്ള പ്രവൃത്തികള്‍ക്ക് ക്രിമിനല്‍ ശിക്ഷ നല്‍കും ; നടപടിയുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ പുതിയ ബില്‍ ; കന്യകാത്വ പരിശോധന പോലുള്ള പ്രവൃത്തികള്‍ക്ക് ക്രിമിനല്‍ ശിക്ഷ നല്‍കും ; നടപടിയുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍
പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നയിക്കുന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ രാജ്യമെമ്പാടുമുള്ള പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ ഒരു പുതിയ ബില്‍ കൊണ്ടുവരാനൊരുങ്ങുന്നു. 'ഇസ്ലാമികവും സാംസ്‌കാരികവുമായ വേര്‍തിരിവ്' ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.

കരട് ബില്‍ അനുസരിച്ച്, നിയമം ലംഘിക്കുന്നവര്‍ക്ക് 300 പൗണ്ട് മുതല്‍ 3,000 പൗണ്ട് വരെ (ഏകദേശം 27,000 രൂപ മുതല്‍ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്തും. കൂടാതെ, പള്ളികളുടെ ഫണ്ടിംഗ് സുതാര്യമാക്കാനും മതസ്ഥാപനങ്ങളിലേക്കുള്ള വിദേശ സംഭാവനകള്‍ നിയന്ത്രിക്കാനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, കടകള്‍, ഓഫീസുകള്‍ ഉള്‍പ്പെടെ എല്ലാ പൊതുസ്ഥലങ്ങളിലും ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ ഇറ്റലി പുതിയ ബില്‍ കൊണ്ടുവന്നു.നിയമലംഘകര്‍ക്ക് 300 പൗണ്ട് മുതല്‍ 3,000 പൗണ്ട് വരെ (ഏകദേശം 27,000 രൂപ മുതല്‍ 2.7 ലക്ഷം രൂപ വരെ) പിഴ ചുമത്താം.

കന്യകാത്വ പരിശോധന പോലുള്ള പ്രവൃത്തികള്‍ക്ക് ക്രിമിനല്‍ ശിക്ഷ നല്‍കാനും ബില്‍ നിര്‍ദേശിക്കുന്നു. ബലപ്രയോഗത്തിലൂടെയുള്ള വിവാഹങ്ങള്‍, പ്രത്യേകിച്ച് ഇതരമതസ്ഥര്‍ തമ്മിലുള്ള വിവാഹങ്ങളുടെ കാര്യത്തില്‍, പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

Other News in this category



4malayalees Recommends